KeralaLatest NewsNews

കോട്ടങ്ങൽ പഞ്ചായത്തിൽ എസ് ഡി പി ഐ പിന്തുണയോടെ എൽഡിഎഫ് അധികാരത്തിൽ

പത്തനംതിട്ട : പത്തനംതിട്ട ജില്ലയിലെ കോട്ടങ്ങൽ പഞ്ചായത്തിൽ എസ് ഡി പി ഐ പിന്തുണയോടെ അധികാരം നേടി എൽഡിഎഫ്. സിപിഎമ്മിലെ ബിനു ജോസഫ് പഞ്ചായത്ത് പ്രസിഡണ്ടായി. മുൻപ് രണ്ടുതവണ തെരഞ്ഞെടുപ്പ് നടന്നപ്പോൾ എസ് ഡി പി ഐ പിന്തുണച്ചതിനെത്തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ചിരുന്നു.

Read Also : ‘എൻ്റെ ഉള്ളിലെ ക്രിമിനലിനെ പുറത്തെടുപ്പിക്കരുതെന്ന് ആദിത്യൻ പറഞ്ഞു, ആ സ്ത്രീ ഗർഭിണിയാണ്’; അമ്പിളി ദേവി

2 അംഗങ്ങളുള്ള യുഡിഫ് തെരഞ്ഞെടുപ്പിൽ നിന്നും വിട്ടു നിന്നു. ബിജെപി സ്ഥാനാർത്ഥിയും പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിച്ചിരുന്നു. ആകെയുള്ള 13 സീറ്റിൽ എൽഡിഎഫിനും ബിജെപിക്കും അഞ്ചുവീതം അംഗങ്ങളാണ് ഉണ്ടായിരുന്നത്. എസ് ഡി പി ഐ പിന്തുണയോടെ 6 അംഗങ്ങളുടെ ബലത്തിലാണ് എൽഡിഎഫ് അധികാരത്തിൽ എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button