KeralaIndia

ആദിവാസി യുവാവിന്റെ കരള്‍ തട്ടിയെടുക്കാന്‍ നീക്കം : നടപടി ആവശ്യപ്പെട്ട് ഐക്യ മല അരയ മഹാസഭ

അച്ഛനും അമ്മയും മരണപ്പെട്ട ശേഷം ജ്യേഷ്ഠന്റെ സംരക്ഷണയില്‍ കഴിഞ്ഞിരുന്ന അനീഷിനെ ഒരു ബന്ധുവാണ് ഇടനിലക്കാരനായി നിന്ന് ചൂഷണത്തിന് നേതൃത്വം നല്‍കുന്നതെന്ന് അറിയുന്നു.

തൊടുപുഴ : കുളമാവിനടുത്ത് വലിയ മാവിലെ അനീഷ് എന്ന ആദിവാസി യുവാവിന്റെ കരള്‍ തട്ടിയെടുക്കാനുള്ള നീക്കത്തിനെതിരെ അധികൃതര്‍ ശക്തമായ നടപടിസ്വീകരിക്കണമെന്ന് ഐക്യ മലഅരയ മഹാസഭ സംസ്ഥാന പ്രസിഡന്റ് സി.ആര്‍. ദിലീപ് കുമാര്‍ ആവശ്യപ്പെട്ടു. അച്ഛനും അമ്മയും മരണപ്പെട്ട ശേഷം ജ്യേഷ്ഠന്റെ സംരക്ഷണയില്‍ കഴിഞ്ഞിരുന്ന അനീഷിനെ ഒരു ബന്ധുവാണ് ഇടനിലക്കാരനായി നിന്ന് ചൂഷണത്തിന് നേതൃത്വം നല്‍കുന്നതെന്ന് അറിയുന്നു.

സംഭവത്തിന് പിന്നില്‍ വമ്പന്‍ ലോബി തന്നെ പ്രവര്‍ത്തിക്കുന്നതായി കരുതേണ്ടിയിരിക്കുന്നു. മുന്‍പ് പൂമാലക്കടുത്ത് മേത്തൊട്ടിയിലും ആദിവാസി വിഭാഗത്തില്‍പ്പെട്ടവരുടെ വൃക്ക തട്ടിപ്പ് നടന്നിരുന്നു . ഇതിന്റെ പിന്നിലും ശക്തമായ ലോബി പ്രവര്‍ത്തിച്ചിരുന്നു. കുളമാവ് പൊലീസ് അന്വേഷിക്കാന്‍ സ്ഥലത്ത് എത്തിയപ്പോഴാണ് ജ്യേഷ്ഠന്‍ രൂപേഷ് വിവരമറിയുന്നത്.

തുടര്‍ന്ന് മുഖ്യമന്ത്രി, വകുപ്പ് മന്ത്രി, ജില്ലാ കളക്ടര്‍, എസ്.പി, ഡി.എം.ഒ. എന്നിവര്‍ക്ക് രൂപേഷ് പരാതി നല്‍കിയിരിക്കുകയാണ് . ജില്ലയിലെ ആദിവാസി മേഖലകളില്‍ തുടര്‍ച്ചയായി നടക്കുന്ന ഇത്തരം സംഭവങ്ങളെപ്പറ്റി ശക്തമായ അന്വേഷണം നടത്തുകയും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും വേണമെന്ന് സി. ആര്‍.ദിലീപ് കുമാര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button