COVID 19Latest NewsNewsIndia

റോഡിൽ ബിയർ ലോറി മറിഞ്ഞു; കുപ്പികള്‍ അടിച്ചുമാറ്റാൻ കൂട്ടയടി, മാസ്കും ഇല്ല സാമൂഹിക അകലവും ഇല്ല – വീഡിയോ

ബിയർ കണ്ടാൽ എന്ത് മാക്സ് എന്ത് കൊറോണ; ജനങ്ങളുടെ ആർത്തി വിനയാകുമോ?

ചിക്കമംഗ്ളൂർ: കൊവിഡ് വർധിച്ച് വരുന്ന സാഹചര്യത്തിൽ സർക്കാരും ആരോഗ്യവിദഗ്ധരും നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്ന് കർശന ഉത്തരവുണ്ടായിട്ടും അതിനൊന്നും ചെവി കൊടുക്കാതെ ജനങ്ങൾ. കര്‍ണാടകയിലെ ചിക്കമംഗ്ളൂരില്‍ ഇന്നലെ ഉണ്ടായ ആള്‍ക്കൂട്ടം ഇതിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണ്. അപകടത്തില്‍പ്പെട്ട ബിയര്‍ ലോറിയില്‍ നിന്ന് കുപ്പികള്‍ അടിച്ചുമാറ്റാൻ സ്ഥലത്ത് കൂട്ടയടി നടന്നു. മാസ്ക് പോലും വെയ്ക്കാതെയായിരുന്നു ജനങ്ങൾ തിക്കും തിരക്കും കൂട്ടിയത്.

Also Read:‘ക്ഷമിക്കണം, നിങ്ങളുടെ നായയുടെ കുര സഹിക്കാന്‍ വയ്യ. അതിന് വിഷം കൊടുത്തിട്ടുണ്ട്’- ഉടമസ്ഥന് അയല്‍വാസിയുടെ കത്ത്

ബെംഗളുരുവില്‍ നിന്ന് ശിവമോഗയിലേക്ക് പോവുകയായിരുന്ന ബിയര്‍ ലോറിയാണ് ചിക്കമംഗ്ളൂരിലെ തരിക്കെരി താലൂക്കിലെ എം സി ഹള്ളിക്ക് സമീപത്ത് അപകടത്തിൽ പെട്ടത്. അപകടവിവരമറിഞ്ഞ് സ്ഥലത്തേക്ക് എത്തിയവര്‍ മറിഞ്ഞത് ബിയര്‍ ലോറിയാണെന്ന് തിരിച്ചറിഞ്ഞതോടെ സ്ഥലം പൂരപ്പറമ്പായി. കൊവിഡ് പ്രൊട്ടോകോള്‍ ലംഘിച്ച് നിരവധിയാളുകൾ വിവരമറിഞ്ഞ് സ്ഥലത്തേക്കെത്തി.

പൊട്ടാത്ത ബിയർ ബോട്ടിലിനായി തിരച്ചിലായി. കൈകളിൽ ഒതുങ്ങാതെ വന്നപ്പോൾ കവറുകളിലും ബാഗിലുമായി ഇവർ ബിയർ കുപ്പി അടിച്ചോണ്ട് പോയി. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാനായി വളരെ കുറച്ച് പൊലീസുകാര്‍ മാത്രമാണ് അപകടസ്ഥലത്ത് ഉണ്ടായിരുന്നത്. വിവരമറിഞ്ഞ സ്ഥലത്ത് കൂടുതല്‍ പൊലീസ് എത്തിയെങ്കിലും ലോറിയിലുണ്ടായിരുന്ന പകുതിയിലധികം ബിയര്‍ ബോക്സുകള്‍ നാട്ടുകാര്‍ കൊണ്ടുപോയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button