CricketLatest NewsNewsSports

ഇന്ത്യ ഏഷ്യ കപ്പിന് അയക്കുക രണ്ടാം നിര ക്രിക്കറ്റ് ടീമിനെ

ഈ വർഷം തിരക്കേറിയ മത്സരക്രമമായതിനാൽ ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യ അയക്കുക രണ്ടാം നിര ക്രിക്കറ്റ് ടീമിനെയാവുമെന്ന് റിപ്പോർട്ട്. ജൂണിൽ ശ്രീലങ്കയിൽ വെച്ചാണ് ഏഷ്യാ കപ്പ് നടക്കുന്നത്. ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ നടക്കുന്നത് ജൂൺ 18 മുതൽ 22 വരെയാണ്. അതിനാൽ പ്രമുഖ താരങ്ങളെല്ലാം ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ കളിക്കുന്നതിനായി ഇന്ത്യക്കൊപ്പമുണ്ടാകും.

അതിനാലാണ് രണ്ടാം നിര ടീമിനെ ശ്രീലങ്കയിലേക്ക് അയക്കാൻ ഇന്ത്യൻ തയ്യാറെടുക്കുന്നത്. ജൂണിൽ ഇംഗ്ലണ്ടിലാണ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ നടക്കുന്നത്. തുടർന്ന് ഇന്ത്യ ഇംഗ്ലണ്ടിൽ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയും കളിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button