COVID 19Latest NewsNewsOmanGulf

ഒമാനിൽ പുതുതായി 1,508 പേർക്ക് കോവിഡ്

മസ്‌കറ്റ്: കൊറോണ വൈറസ് രോഗം ബാധിച്ച് ഒമാനില്‍ ഇന്ന് പതിനാറ് പേര്‍ കൂടി മരിച്ചതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. 1,942 പേരാണ് ഒമാനില്‍ ഇതിനകം കൊറോണ വൈറസ് രോഗം മൂലം മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,508 പേര്‍ക്കാണ് രാജ്യത്ത് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തത്.

ഇതിനകം ഒമാനില്‍ കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 185,278 ആയി ഉയർന്നു. 165,051 പേര്‍ക്ക് ഇതുവരെ രോഗമുക്തി നേടി. കഴിഞ്ഞ ഒരു ദിവസം 107 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരടക്കം 822 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ഇപ്പോള്‍ ചികിത്സയിലുള്ളത്. തീവ്രപരിചരണ വിഭാഗങ്ങളില്‍ 266 പേര്‍ ചികിത്സയിലുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button