Latest NewsNewsIndiaNews Story

ഓക്സിജൻ ക്ഷാമം; കേന്ദ്ര സർക്കാരിനെ വിമർശിച്ച് പ്രകാശ് രാജ്

കേന്ദ്ര സർക്കാരിനെ വിമർശിച്ച് നടൻ പ്രകാശ് രാജ്. കോവിഡ് രോഗികളുടെ എണ്ണം പെരുകുന്ന സാഹചര്യത്തിലാണ് പ്രകാശ് രാജ് വിമർശനം ഉന്നയിച്ച് രംഗത്തെത്തിയത്. ബിജെപി സർക്കാരിന് ജനങ്ങളുടെ ജീവനല്ല വലുത്, മറിച്ച് തെരഞ്ഞെടുപ്പ് വിജയമാണ് മുഖ്യമെന്ന് പ്രകാശ് രാജ് ട്വീറ്റ് ചെയ്തു. രാജ്യത്ത് ഓക്സിജൻ ക്ഷാമം വലിയ പ്രതിസന്ധി സൃഷ്ടിക്കുമ്പോൾ സർക്കാർ എന്തുക്കൊണ്ട് പ്രശ്നം പരിഹരിക്കുന്നില്ലെന്ന ഹൈക്കോടതിയുടെ പരാമർശവും പ്രകാശ് രാജ് ട്വിറ്ററിൽ പങ്കുവെച്ചിരുന്നു.

കേന്ദ്ര സർക്കാരിന്റെ പ്രശ്നങ്ങൾ നേരിടുന്നതിനുള്ള രീതി കണ്ട് ഞെട്ടലിലാണെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. രാജ്യത്തെ ഓക്സിജൻ ക്ഷാമത്തിൽ പരിഹാരമുണ്ടാകാത്തതിൽ നിരവധി വിമർശനങ്ങളാണ് കേന്ദ്ര സർക്കാർ നേരിടുന്നത്. കോവിഡ് പ്രതിസന്ധിക്കിടയിലും ഇന്ത്യ 9000 മെട്രിക് ടൺ ഓക്സിജൻ കയറ്റി അയച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു. സർക്കാർ രേഖകളിൽ തന്നെയാണ് ഇത് സംബന്ധിച്ച കണക്കുകൾ ഉള്ളത്. ഏപ്രിൽ 2020നും ജനുവരി 2021നുമിടയിൽ 9000 മെട്രിക് ടൺ ഓക്സിജൻ ഇന്ത്യ വിദേശത്തേക്ക് അയച്ചതായാണ് റിപ്പോർട്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button