Latest NewsKeralaNews

കണ്ണൂർ സെൻട്രൽ ജയിലിൽ വൻ കവർച്ച; 2 ലക്ഷത്തോളം രൂപ നഷ്ടമായി

കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിൽ വൻ കവർച്ച. ജയിൽ കോംപൗണ്ടിനുള്ളിലെ ചപ്പാത്തി നിർമാണ യൂണിറ്റിന്റെ ഓഫീസിലാണ് മോഷണം നടന്നത്. രണ്ട് ലക്ഷത്തോളം രൂപ ഇവിടെ നിന്നും നഷ്ടമായെന്നാണ് ജയിൽ അധികൃതർ അറിയിക്കുന്നത്.

Read Also: കോവിഡ് കൂട്ടപരിശോധനക്കെതിരെ കെജിഎംഒഎ; മുഖ്യമന്ത്രിക്ക് കത്തയച്ചു

ജയിലിന്റെ പ്രധാന ഗെയിറ്റിന് സമീപത്തുള്ള ഓഫീസിന്റെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ ഉള്ളിൽ കയറിയതും മോഷണം നടത്തിയതും. മുഴുവൻ സമയവും സായുധ സേനാംഗങ്ങൾ കാവൽ നിൽക്കുന്ന മേഖലയാണിത്. ഇന്ന് പുലർച്ചയോടെയാണ് മോഷണം നടന്നതെന്നാണ് പോലീസ് ഉദ്യോഗസ്ഥരുടെ നിഗമനം. മേശയ്ക്കുള്ളിലാണ് പണം സൂക്ഷിച്ചിരുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

Read Also: ‘പിണറായി സഖാവേ, കൈയ്യടികിട്ടാൻ വേണ്ടി ഈ കമ്യൂണിസ്സ് സൗജ്യന്യ രാഷ്ട്രീയ ബഡായി നിർത്തി പോകൂ’; എ.പി അബ്ദുള്ളക്കുട്ടി

shortlink

Related Articles

Post Your Comments

Related Articles


Back to top button