KeralaLatest NewsNews

തടിമില്ലിൽ വൻ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ട്ടം

ബാലരാമപുരം; വിഴിഞ്ഞം റോഡിൽ ഉച്ചക്കടയ്ക്ക് സമീപം ലളിത തടിമില്ലിൽ വൻ തീപിടിത്തം ഉണ്ടായിരിക്കുന്നു. 10 ലക്ഷം രൂപയുടെ തടി ഉരുപ്പടികളും തടികളും യന്ത്രങ്ങളും കത്തി നശിച്ചു. മില്ലിന്റെ ഒരു ഭാഗവും ഷീറ്റുമേഞ്ഞ മേൽക്കൂര പൂർണമായും കത്തി നശിച്ചിരിക്കുന്നു. അടുത്ത് അധികം വീടുകൾ ഇല്ലാതിരുന്നത് അപകടത്തിന്റെ തീവ്രത കുറച്ചു. ബുധനാഴ്ച രാത്രി ഒരു മണിയോടെയാണ് സംഭവം ഉണ്ടായിരിക്കുന്നത്. ഷോർട്ട് സർക്യൂട്ടാവാം അപകട കാരണമെന്ന് കരുതുന്നു. വിഴിഞ്ഞം, പൂവാർ, ചെങ്കൽചൂള, നെയ്യാറ്റിൻകര എന്നീ നാലു അഗ്നിശമന നിലയങ്ങളിൽ നിന്ന് വാഹനം എത്തി അഞ്ചു മണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രിച്ചിരിക്കുന്നത് രാവിലെ ഇവർ മടങ്ങിയതിന് ശേഷവും തീ കണ്ടതിനെ തുടർന്ന് വീണ്ടും ഒരു യൂണിറ്റ് എത്തി.

സംഭവം അറിഞ്ഞ് ജില്ലാ ഫയർ ഓഫിസർ എം.എസ്.സുവി സ്ഥലത്തെത്തി. സ്റ്റേഷൻ ഓഫിസർമാരായ ടി.കെ. അജയ്, സജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ. വൈകിയും ഇതിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുക ഉയരുന്നുണ്ടായിരുന്നു. മിൽ വളപ്പിൽ തന്നെ താമസിക്കുന്ന ഉടമ കെ.രാഘവനും കുടുംബവുമാണ് സംഭവം ആദ്യം അറിയുന്നത്. വിഴിഞ്ഞം ഫയർ സ്റ്റേഷനിൽ നിന്ന് സംഘം എത്തുമ്പോഴേക്കും തീ ആളിപ്പടർന്നു കഴിഞ്ഞിരുന്നു.

തുടർന്ന് മറ്റു അഗ്നിശമന നിലയങ്ങളിൽ നിന്ന് യൂണിറ്റുകൾ എത്തുകയുണ്ടായി. നാട്ടുകാരും ബാലരാമപുരം പൊലീസും രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെട്ടു. ഓർഡർ അനുസരിച്ചും വിൽപനയ്ക്കും തയാറാക്കി വച്ചിരുന്ന ഫർണിച്ചർ, കെട്ടിട നിർമാണത്തിന് ആവശ്യമായ കട്ടിള, വാതിൽ, ജനൽ പാളികൾ തുടങ്ങിയവയും ഇവ ഉണ്ടാക്കാൻ തയാറാക്കി വച്ചിരുന്ന തടികളുമാണ് കത്തിപ്പോയത്. തേക്ക്, ഈട്ടി, ആഞ്ഞിലി, മഹാഗണി, പ്ലാവ് തുടങ്ങിയ തടികളായിരുന്നു ഏറെയും. ഫർണിച്ചർ ഉണ്ടാക്കുന്നതിനുള്ള ഉപകരണങ്ങളും നശിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button