KeralaLatest NewsNews

കോവിഡ് വ്യാപനം; തിരുവനന്തപുരത്ത് കർശന നിയന്ത്രണങ്ങൾ; അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ നടപടി

തിരുവനന്തപുരം; സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഭാഗമായി തിരുവനന്തപുരം റേഞ്ചിന് പരിധിയിൽ ശനി, ഞായർ ദിവസങ്ങളിൽ പരിശോധനയും നിരീക്ഷണവും കർശനമാക്കും. തിരുവനന്തപുരം റേഞ്ച് ഡിഐജി കെ. സഞ്ജയ്കുമാർ ഐപിഎസാണ് ഇക്കാര്യം അറിയിച്ചത്. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അതിനാൽ അവശ്യസേവനങ്ങൾക്കുള്ളവർ മാത്രമേ പുറത്തിറങ്ങാവൂവെന്നും ഡിഐജി വ്യക്തമാക്കി. എല്ലാവരും വീടുകളിൽ തന്നെ നിന്ന് നിയന്ത്രണങ്ങളോട് സഹകരിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

Read Also: ‘സിനിമ പ്രദര്‍ശിപ്പിക്കാന്‍ ആരും തയാറായില്ല, ചാനലുകൾ വരെ കയ്യൊഴിഞ്ഞു’; മഹത്തായ അടുക്കള 100 ദിനം കടന്നെന്ന് ജിയോ ബേബി

അവശ്യ സർവ്വീസ് വിഭാഗത്തിൽപ്പെട്ടവർക്ക് ജോലി സംബന്ധമായ ആവശ്യങ്ങൾക്ക് ഐഡി കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യാം. അവശ്യ സർവ്വീസിനുള്ള വ്യാപാര സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കാം. മുൻപെ നിശ്ചയിച്ച കല്യാണം ഉൾപ്പെടെയുള്ള ചടങ്ങുകൾ കൊവിഡ് മാനദണ്ഡ പ്രകാരം നടത്താം. മറ്റ് അത്യാവശ്യകാര്യങ്ങൾക്കായി യാത്ര ചെയ്യുന്ന പൊതുജനങ്ങൾ മതിയായ കാരണം ബന്ധപ്പെട്ട ഓഫീസർമാരെ അറിയിക്കണമെന്നും അനാവശ്യയാത്രകൾ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.

പരിശോധനയുടെ ഭാഗമായി തിരുവനന്തപുരം റേഞ്ചിന് കീഴിൽ പ്രതിദിനം 447 ഓഫീസർരെയും 1100 പോലീസ് ഉദ്യോഗസ്ഥരെയും പരിശോധനയ്ക്കായി വിന്യസിച്ച് കൊവിഡ് സുരക്ഷാ പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും.

കൊവിഡ് നിയന്ത്രണം നടപ്പിലാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം (ഏപ്രിൽ 22 ന്) നടത്തിയ പരിശോധനയിൽ 14093 നിയമ ലംഘനം കണ്ടെത്തുകയും 75870 പേർക്ക് ബോധവത്കരണം നടത്തുകയും ചെയ്തു.

Read Also: ഇന്ത്യൻ ജനതക്കൊപ്പം; കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ച് ഫ്രാൻസ്

വരും ദിവസങ്ങളിലും നിരീക്ഷണവും പരിശോധനയും കർശനമായി നടപ്പിലാക്കും. പൊതുജനങ്ങൾക്ക് ആവശ്യമായ അവശ്യ സേവനങ്ങൾ ലഭിക്കുന്നതിൽ യാതൊരു തടസ്സവുമില്ലെന്ന് ഉറപ്പുവരുത്തുമെന്നും ഡിഐജി അറിയിച്ചു.

നിയന്ത്രണത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന കാര്യങ്ങൾ

* വാരാന്ത്യങ്ങൾ (ശനി / ഞായർ) അടിയന്തിര / അത്യാവശ്യമല്ലെങ്കിൽ പൂർണ്ണ നിയന്ത്രണങ്ങളായിരിക്കും.

* ജോലിക്ക് പോകുന്നവർ തിരിച്ചറിയൽ കാർഡുകൾ കാണിക്കണം.

* അവശ്യ സേവനങ്ങൾ മാത്രമേ ശനിയും , ഞായറും സംസ്ഥാനത്ത് അനുവദിക്കുകയുള്ളൂ.

* സർക്കാർ, പൊതുമേഖലാ, സഹകരണ സ്ഥാപനങ്ങൾക്ക് നാളെ ഒരു അവധിയാണ്.

* പലചരക്ക്, പച്ചക്കറി, പഴങ്ങൾ, മത്സ്യം, മാംസം തുടങ്ങിയവ വിൽക്കുന്ന കടകൾ മാത്രമേ പ്രവർത്തിക്കൂ.

* ഭക്ഷണം വിളമ്പുന്നത് റെസ്റ്റോറന്റിൽ അനുവദിക്കില്ല. രാത്രി 9 വരെ പാർസൽ അനുവദിക്കും.

* ദീർഘദൂര ബസ്, ട്രെയിൻ, വിമാന യാത്രാ സേവനങ്ങൾ തടസ്സപ്പെടുന്നില്ല. പൊതുഗതാഗത, ചരക്ക് വാഹനങ്ങൾ ഉണ്ടാകും.

Read Also: വിവാഹ ചടങ്ങുകൾ നടത്താം; ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹങ്ങൾ നടത്തുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു

* ബസ്, ട്രെയിൻ, എയർ ട്രാവൽ യാത്രക്കാരുമായി പോകുന്ന സ്വകാര്യ വാഹനങ്ങൾക്കും ടാക്‌സികൾക്കും വിലക്കില്ല. അവർ യാത്രാ രേഖകൾ കാണിക്കണം.

* മുൻകൂട്ടി ക്രമീകരിച്ച കല്യാണം, പാല് കാച്ച് തുടങ്ങിയ ചടങ്ങുകളിൽ പരമാവധി 75 പേർക്ക് പങ്കെടുക്കാം. ഇത് കൊവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.

* അവശ്യ സേവനങ്ങളുള്ള കേന്ദ്ര, സംസ്ഥാന സർക്കാർ ഓഫീസുകൾ പ്രവർത്തിക്കും. അവിടത്തെ ജീവനക്കാർക്ക് സഞ്ചരിക്കാം.

* ഒരു ദിവസം 24 മണിക്കൂറും പ്രവർത്തിക്കുന്ന വ്യവസായങ്ങളും കമ്പനികളും അവശ്യ സേവനങ്ങളും നിരോധിച്ചിട്ടില്ല. അവിടത്തെ ജീവനക്കാർക്ക് അവരുടെ തിരിച്ചറിയൽ കാർഡ് കാണിച്ച് യാത്ര ചെയ്യാം.

* ടെലികോം സേവനങ്ങളും ഇന്റർനെറ്റ് സേവന ജീവനക്കാരും നിരോധിച്ചിട്ടില്ല. ഐടി കമ്പനികളിൽ അത്യാവശ്യ ജീവനക്കാരെ മാത്രമേ ഓഫീസിലേക്ക് വരാൻ അനുവാദമുള്ളൂ.

* അടിയന്തിര യാത്രക്കാർ, രോഗികൾ, പ്രതിരോധ കുത്തിവയ്പ് എടുക്കാൻ പോകുന്നവർ തുടങ്ങിയവർ തിരിച്ചറിയൽ രേഖകൾ കാണിക്കണം. തെരഞ്ഞെടുപ്പ്, പരീക്ഷ, കോവിഡ് അനുബന്ധ ചുമതലകൾ തുടങ്ങിയ കാര്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് യാത്രാ വിലക്ക് ഇല്ല.

* രാത്രി കാർഫ്യൂ കർശനമായിരിക്കും. ‘റംസാൻ നോമ്പു’ ഭക്ഷണത്തിനുള്ള ലഭ്യത ജില്ലാതലത്തിൽ ഒരുക്കും. റംസാൻ നോമ്പുവിന്റെ ഭാഗമായി, കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് രാത്രി 9.00 ന് ശേഷം പ്രാർത്ഥന അവസാന ചടങ്ങുകൾ നടത്താം.

Read Also: അഴിക്കുള്ളിൽ ആശ്വാസം; തടവുകാർക്കുള്ള വാക്സീൻ വിതരണം, നിർണ്ണായക തീരുമാനവുമായി ജയിൽ വകുപ്പ്

* വൈകുന്നേരം 7.30 നകം ഷോപ്പ് അടച്ചിരിക്കണം.

* ഒരാൾ മാത്രം കാറിൽ യാത്ര ചെയ്താലും മാസ്‌ക് ധരിക്കുന്നത് നിർബന്ധമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button