KeralaLatest News

ബി.ജെ.പി പ്രതീക്ഷ പത്തിലേറെ സീറ്റ്​, 12 ഇ​ട​ങ്ങ​ളി​ല്‍ ര​ണ്ടാം​സ്​​ഥാ​ന​ത്ത്​ എ​ത്തുമെന്നും വിലയിരുത്തൽ

40 സീ​റ്റു​ക​ളി​ലെ ഫ​ല​പ്ര​വ​ച​നം ത​ന്നെ അ​സാ​ധ്യ​മാ​ക്കി​യ​ത്​ ബി.​ജെ.​പി​യാ​ണെ​ന്നും കോ​ര്‍ ക​മ്മി​റ്റി യോ​ഗം വി​ല​യി​രു​ത്തി.

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കേ​ര​ള​ത്തി​ല്‍ പ​ത്തി​ലേ​റെ സീ​റ്റു​ക​ളി​ല്‍ വി​ജ​യ സാ​ധ്യ​ത​യു​ണ്ടെന്ന് ബി .​ജെ.​പി വി​ല​യി​രു​ത്ത​ല്‍. തെ​ര​ഞ്ഞെ​ടു​പ്പി​ന്​ ശേ​ഷം ആ​ദ്യ​മാ​യി ചേ​ര്‍​ന്ന കോ​ര്‍ ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ്​ ച​ര്‍​ച്ച​ ന​ട​ന്ന​ത്.

പ​ത്തി​ട​ത്തെ വി​ജ​യ​ത്തി​ന്​ പു​റ​മേ, 12 ഇ​ട​ങ്ങ​ളി​ല്‍ ര​ണ്ടാം​സ്​​ഥാ​ന​ത്ത്​ എ​ത്തും. 18 -20 ശ​ത​മാ​നം വ​രെ വോ​ട്ട്​ വി​ഹി​തം നേ​ടും. 40 സീ​റ്റു​ക​ളി​ലെ ഫ​ല​പ്ര​വ​ച​നം ത​ന്നെ അ​സാ​ധ്യ​മാ​ക്കി​യ​ത്​ ബി.​ജെ.​പി​യാ​ണെ​ന്നും കോ​ര്‍ ക​മ്മി​റ്റി യോ​ഗം വി​ല​യി​രു​ത്തി. നേ​മം, മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ജ​യം ഉ​റ​പ്പാ​ണ്.

കാ​സ​ര്‍​കോ​ട്​, പാ​ല​ക്കാ​ട്, മ​ല​മ്പു​ഴ,കോ​ഴി​ക്കോ​ട് നോ​ര്‍​ത്ത്, തൃ​ശൂ​ര്‍, ക​ഴ​ക്കൂ​ട്ടം, വ​ട്ടി​യൂ​ര്‍​ക്കാ​വ്, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ലും വി​ജ​യം പ്ര​തീ​ക്ഷി​ക്കു​ന്നു. ശ​ക്തി​യു​ള്ള മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ബി.​ജെ.​പി വോ​ട്ടു​ക​ള്‍ ചോ​ര്‍​ന്നി​ട്ടി​ല്ല.

read also :‘പ്രവാചകൻ മുഹമ്മദ് നബിയെ കളിയാക്കി ,ശിവലിംഗത്തെ സെക്‌സ് ടോയി ആയി ഉപമിച്ചു; യുക്തിവാദി ദുബായിൽ അറസ്റ്റിൽ

എന്നാൽ പലയിടത്തും ബി.​ജെ.​പി സ്​​ഥാ​നാ​ര്‍​ഥി​ക​ളെ പ​രാ​ജ​യ​പ്പെ​ടു​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ക്രോ​സ്​ വോ​ട്ടി​ങ്​ ശ്ര​മ​ങ്ങ​ള്‍ ന​ട​ന്നി​ട്ടു​ണ്ട്. അതേസമയം ബി.​ഡി.​ജെ.​എ​സ്​ പ​ല മ​ണ്ഡ​ല​ങ്ങ​ളി​ലും നല്ല പ്രവർത്തനം കാഴ്ചവെച്ചില്ലെന്നും ആരോപണം ഉയർന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button