News

കോവിഡ് ​ പ്രതിരോധത്തില്‍ സര്‍ക്കാരിനും ആരോഗ്യവകുപ്പിനും പൂര്‍ണ പിന്തുണ നൽകും; ചെന്നിത്തല

തിരുവനന്തപുരം : കോവിഡ് പ്രതിരോധത്തിൽ സര്‍ക്കാരിനും ആരോഗ്യവകുപ്പിനും പൂര്‍ണ പിന്തുണ നല്‍കാമെന്ന് പ്രതിപക്ഷ നേതാവ് രമേശ്​ ചെന്നിത്തല. കോവിഡ് പ്രതിരോധത്തില്‍ സര്‍ക്കാറിനൊപ്പം പ്രതിപക്ഷം യോജിച്ച്‌​ പ്രവര്‍ത്തിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

ഒന്നാം തരംഗമുണ്ടായപ്പോഴും സര്‍ക്കാറിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളെയും പ്രതിപക്ഷം പിന്തുണച്ചിരുന്നു. കോവിഡ്​ പ്രതിരോധത്തിനായി കെ.പി.സി.സി കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്​. സര്‍ക്കാറിന്‍റെ എല്ലാ നല്ല ഉദ്യമങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും പ്രതിപക്ഷം പിന്തുണ നല്‍കും. വെറുതെ ബഡായി അടിക്കുന്നവരായി സര്‍ക്കാര്‍ മാറരുത്​. കോവിഡ്​ പ്രതിരോധത്തില്‍ പ്രതിപക്ഷത്തേയും മറ്റ്​ രാഷ്​ട്രീയപാര്‍ട്ടികളേയും സര്‍ക്കാര്‍ വിശ്വാസിത്തിലെടുക്കണമെന്നും പ്രതിപക്ഷ നേതാവ്​ പറഞ്ഞു.

Read Also  :  ‘ജീവിതത്തിലെ വലിയൊരു സ്വപ്നം കൂടി യാഥാർഥ്യമായി,ഒരച്ഛന്റെ കണ്ണ് നിറയുകയാണ്’; ടിഎന്‍ പ്രതാപന്റെ പോസ്റ്റ് വൈറല്‍

കേന്ദ്രസര്‍ക്കാര്‍ വാക്​സിന്‍ പൂര്‍ണമായും സൗജന്യമായി നല്‍കണം. വാക്​സിന്‍ നല്‍കുമെന്ന്​ സംസ്ഥാന ബജറ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനുളള പണം വകയിരുത്തിയിട്ടുണ്ടാകുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. വാക്​സിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്​ പണം നല്‍കുന്നതിനേയും അദ്ദേഹം സ്വാഗതം ചെയ്​തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button