COVID 19KeralaCinemaMollywoodLatest NewsNewsEntertainment

‘കരുണ പോലെ ഒരു ഷോ നടത്തിയാലോ അബൂക്കാ, ഒന്ന് അടിച്ചു മാറ്റിയതിൻ്റെ ക്ഷീണം മാറിയില്ല’; ആഷിഖ് അബുവിൻ്റെ പോസ്റ്റിന് പൊങ്കാല

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി ആഷിഖ് അബു

സംസ്ഥാന സർക്കാർ കൊവിഡ് വാക്സീൻ സ്വന്തമായി വാങ്ങാൻ തീരുമാനിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന പ്രവാഹമാണ്. രണ്ട് ദിവസത്തിനുള്ളിൽ ഒരു കോടിയോളം രൂപയാണ് ജനങ്ങൾ സംഭാവന ചെയ്തത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയ സംവിധായകന്‍ ആഷിഖ് അബുവിന് ട്രോൾ പെരുമഴ.

Also Read:കോവിഡ് വ്യാപനം; ചികിത്സയിൽ മാതൃകയാകാൻ സംസ്ഥാനത്തെ സ്വകാര്യ ഹോസ്പിറ്റലുകൾ, തീരുമാനങ്ങൾ ഇങ്ങനെ

സംഭാവന നല്‍കിയതിന്റെ സര്‍ട്ടിഫിക്കറ്റ് ആഷിഖ് അബു സോഷ്യൽ മീഡിയകളിൽ പങ്കുവെച്ചിരുന്നു. ഇതിനെതിരെയാണ് വിമർശനമുയർന്നത്. കരുണ ഷോ നടത്തിയതുമായി ബന്ധപ്പെടുത്തിയാണ് വിമർശനം. ‘ചെയ്തു കാണിച്ചാല്‍ പോരെ ഈ നോട്ടീസടി ഒഴിവാക്കി… ഇനിയീ ടൈപ്പ് ജാഡകളെ മുട്ടി നടക്കാന്‍ മേലാതാവും, കരുണ’ പോലെ ഒരു ഷോ നടത്തിക്കൂടെ അബൂക്കാ..കൊറോണയൊക്കെ അല്ലേ സിനിമയൊക്കെ കുറവല്ലേ, ഗാനമേള നടത്തിയതിന്റെ നീക്കിയിരുപ്പാണോ, ഇനി ഇതും പറഞ്ഞു പിരിക്കാന്‍ നോക്കരുത്.. പ്ലീസ്.. അന്ന് പരിപാടി നടത്തി അടിച്ചു മാറ്റിയ ക്ഷീണം മാറിയില്ല’ എന്നിങ്ങനെയാണ് പോസ്റ്റിന് ലഭിക്കുന്ന കമന്റുകള്‍.

അതേസമയം, സംഗീത സംവിധായകന്‍ ഗോപി സുന്ദറും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു. ഇത് ഷോ ഓഫ് അല്ലെന്നും അര്‍ഹതയുള്ളവര്‍ക്ക് സഹായം നല്‍കുന്നത് ഒരു പ്രചോദനമാകട്ടെ എന്നുമാണ് ഗോപി സുന്ദര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

https://www.facebook.com/AashiqAbuOnline/posts/303805421114684

shortlink

Related Articles

Post Your Comments

Related Articles


Back to top button