COVID 19Latest NewsNewsIndia

പാവപ്പെട്ടവർക്കൊരു കൈസഹായം; ഗൗതം ഗംഭീർ തുടക്കമിട്ടു, ധനസഹായം നൽകി അക്ഷയ് കുമാർ

ന്യൂഡല്‍ഹി: കോവിഡ്​ ബാധിതരെ സഹായിക്കാന്‍ ഗൗതം ഗംഭീര്‍ ഫൗണ്ടേഷന്​ ഒരു കോടി രൂപ സംഭാവന നല്‍കി ബോളിവുഡ്​ നടന്‍ അക്ഷയ്​കുമാര്‍. ട്വിറ്ററിലൂടെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ്​ താരവും ഡല്‍ഹിയില്‍ നിന്നുള്ള ബി.ജെ.പി എം.പിയുമായ ഗംഭീര്‍ തന്നെയാണ്​ ഇക്കാര്യം അറിയിച്ചത്​.
‘അന്ധകാരത്തിന്‍റെ ഈ സമയത്ത്​ വരുന്ന എല്ലാ സഹായങ്ങളും പ്രതീക്ഷയുടെ ഒരു കിരണമാണ്​. അശരണര്‍ക്ക്​ ഭക്ഷണവും മരുന്നും ഓക്​സിജനും എത്തിക്കാന്‍ ഗൗതം ഗംഭീര്‍ ഫൗണ്ടേഷന്​ ഒരു കോടി രൂപ നല്‍കിയ അക്ഷയ്​ കുമാറിന്​ ഒരുപാട്​ നന്ദി. ദൈവം അനുഗ്രഹിക്ക​ട്ടെ’ -ഗംഭീര്‍ ട്വീറ്റ്​ ചെയ്​തു.

Also Read:‘അല്ലാഹുവിനും ജിഹാദിനുമെതിരെ സംസാരിച്ചാൽ നാക്ക് മുറിച്ച് കൊന്നുകളയും’ ; രവീന്ദർ റെയ്‌നയ്ക്ക് വധഭീഷണി, വീഡിയോ

‘ഇത് ശരിക്കും ദുഷ്‌കരമായ സമയമാണ് ഗൗതം ഗംഭീര്‍. സഹായിക്കാന്‍ സാധിച്ചതില്‍ എനിക്ക്​ അതിയായ സന്തോഷം തോന്നുന്നു. നാമെല്ലാവരും ഉടന്‍ തന്നെ ഈ പ്രതിസന്ധിയില്‍ നിന്ന് കരകയറുമെന്ന്​ പ്രത്യാശിക്കുന്നു. സുരക്ഷിതമായി ഇരിക്കുക’ എന്നും ഗംഭീറിന്‍റെ ട്വീറ്റിന്​ അക്ഷയ്​ മറുപടി എഴുതി.
അടുത്തിടെ കോവിഡ്​ ബാധിതനായ അക്ഷയ്​ കുമാര്‍ മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രോഗമുക്തി നേടിയ അദ്ദേഹം ഇപ്പോള്‍ സ്വവസതിയില്‍ ക്വാറന്‍റീനില്‍ കഴിയുകയാണ്​.
കഴിഞ്ഞ വര്‍ഷം മഹാമാരിയുടെ തുടക്കത്തില്‍ പി.എം കെയേഴ്​സ്​ ഫണ്ടിലേക്ക്​ 25 കോടി രൂപ സംഭാവന നല്‍കിയിരുന്നു. ഇതോടൊപ്പം മുംബൈ പൊലീസ്​ ഫൗണ്ടേഷനും രണ്ടുകോടി രൂപ സഹായമായി നല്‍കി. പ്രളയത്തിന്‍റെ സമയത്ത്​ അസം മുഖ്യമന്ത്രിയു​െട ദുരിതാശ്വസ നിധിയിലേക്ക്​ അക്ഷയ്​ കുമാര്‍ ഒരുകോടി നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button