COVID 19Latest NewsNewsIndia

കോവിഡ് വ്യാപനം : രാ​ജ്യ​ത്ത്​ പ്ര​തി​ദി​ന കോ​വി​ഡ്​ രോ​ഗി​ക​ളു​ടെ എ​ണ്ണത്തിൽ വൻ വർദ്ധനവ്

ന്യൂഡൽഹി : രാ​ജ്യ​ത്ത്​ പ്ര​തി​ദി​ന കോ​വി​ഡ്​ രോ​ഗി​ക​ളു​ടെ എ​ണ്ണം പു​തി​യ ​റെ​ക്കോ​ര്‍​ഡി​ലേ​ക്ക്. 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ 3,46,786 പു​തി​യ കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. 2,624 പേ​ര്‍ മ​രി​ച്ചു. രാ​ജ്യ​ത്ത്​ നി​ല​വി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 25,52,940 ആ​യി.

Read Also : കോവിഡ് വ്യാപനം : ഇന്ത്യക്കായി സഹായമഭ്യര്‍ത്ഥിച്ച് ഗ്രേറ്റ തുന്‍ബെര്‍ഗ്

മ​ഹാ​രാ​ഷ്​​ട്ര, ഉ​ത്ത​ര്‍​പ്ര​ദേ​ശ്, ഡ​ല്‍​ഹി, ക​ര്‍​ണാ​ട​ക, കേ​ര​ളം, ഛത്തി​സ്ഗ​ഢ്​, മ​ധ്യ​പ്ര​ദേ​ശ്, ത​മി​ഴ്‌​നാ​ട്, ഗു​ജ​റാ​ത്ത്, രാ​ജ​സ്ഥാ​ന്‍ എ​ന്നി​വ​യു​ള്‍​പ്പെ​ടെ പ​ത്ത് സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നാ​ണ് 74.15 ശ​ത​മാ​നം പു​തി​യ കേ​സു​ക​ളും. മ​ഹാ​രാ​ഷ്​​ട്ര​യി​ല്‍ 66,836 പേ​ര്‍​ക്കും ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ 36,605 പേ​ര്‍​ക്കു​മാ​ണ്​ ഒ​റ്റ ദി​വ​സം രോ​ഗം ബാ​ധി​ച്ച​ത്.

ഇ​ന്ത്യ​യി​ലെ സ​ജീ​വ കേ​സു​ക​ളി​ല്‍ 66.6 ശ​ത​മാ​ന​വും മ​ഹാ​രാ​ഷ്​​ട്ര, ഛത്തി​സ്ഗ​ഢ്​, ഉ​ത്ത​ര്‍​പ്ര​ദേ​ശ്, ക​ര്‍​ണാ​ട​ക, രാ​ജ​സ്ഥാ​ന്‍, ഗു​ജ​റാ​ത്ത്, കേ​ര​ളം എ​ന്നീ ഏ​ഴ് സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ്. വ്യാ​പ​നം അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലെ​ത്തി​യ​തോ​ടെ കൂ​ടു​ത​ല്‍ സം​സ്ഥാ​ന​ങ്ങ​ള്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ടു​പ്പി​ച്ചി​ട്ടു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button