COVID 19Latest NewsNewsIndia

കോവിഡ് വ്യാപനം : രാജ്യത്ത് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ആരോഗ്യ വിദഗ്ദർ

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കോവിഡിനെതിരെ അനുയോജ്യമായ പെരുമാറ്റം സ്വീകരിക്കണമെന്നും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും രാജ്യത്തെ വിദഗ്ധ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു.

Read Also : കോവിഡ് വ്യാപനം : സിനിമ ചിത്രീകരണങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി 

വെര്‍ച്വല്‍ മീറ്റിങ്ങില്‍ എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ, മെഡന്റ ചെയര്‍മാന്‍ ഡോ. നരേഷ് ട്രഹാന്‍, എയിംസ് മെഡിസിന്‍ എച്ച്‌ഒഡിയും പ്രൊഫസറുമായ ഡോ. നവീത് വിഗ്, ഹെല്‍ത്ത് സര്‍വീസ് ഡയറക്ടര്‍ ജനറല്‍ ഡോ. സുനില്‍ കുമാര്‍ എന്നിവരാണ് യോഗം ചേര്‍ന്നത്.

മുംബൈയില്‍ മാര്‍ച്ച്‌ 30 ന് ശേഷം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതുകൊണ്ട് കോവിഡ് വ്യാപനത്തില്‍ വലിയ കുറവാണുണ്ടായതെന്നും അതിനാല്‍ കോവിഡിനെ നേരിടാന്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. കോവിഡ് വ്യാപനത്തെ തടയാന്‍ ഒരു പരിധി വരെ നിയന്ത്രണങ്ങള്‍ ആവശ്യമാണെന്നും ജനങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

വാക്‌സിനുകളെക്കുറിച്ച്‌ ധാരാളം അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ടെന്നും എന്നാല്‍ ഗുരുതരമായ പാപര്‍ശ്വഫലങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും കോവിഡിനെതിരെ പോരാടാന്‍ വാക്‌സിന്‍ സാഹായിക്കുമെന്നും ഡോ. സുനില്‍ കുമാര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button