KeralaLatest NewsNews

കഴുത്തറുത്ത് മരിച്ച നിലയില്‍ യുവതിയേയും കുഞ്ഞിനേയും കണ്ടെത്തിയ സംഭവം ; ദുരൂഹത മാറ്റാന്‍ പൊലീസ്

കരുനാഗപ്പള്ളി: വീട്ടമ്മയേയും രണ്ടര വയസുള്ള കുഞ്ഞിനേയും കഴുത്ത് മുറിഞ്ഞ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. തൊടിയൂര്‍ പുലിയൂര്‍ വഞ്ചി തെക്ക് വൈപ്പിന്‍ കര ബിനു നിവാസില്‍ ബിനു കുമാറിന്റെ ഭാര്യ സൂര്യ (35) മകന്‍ ആദി ദേവ് (രണ്ടര) എന്നിവരെയാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി ഏഴോടെയാണ് പ്രദേശവാസികള്‍ കണ്ടെത്തിയത്.

Read Also : ഭാ​ര്യ​യും കാ​മു​ക​നും ചേ​ർ​ന്ന് ഭർത്താവി​നെ കഴുത്ത് ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി

കുഞ്ഞിനെ കഴുത്തറുത്ത നിലയിലാണ് കണ്ടെത്തിയത്. സൂര്യയുടെ കഴുത്തിലും ഇടതു കൈയിലും മുറിവുകളുള്ളതായും പോലീസ് പറയുന്നു. ബിനു കുമാറും ഭാര്യയും കുഞ്ഞുമാണ് ഈ വീട്ടില്‍ താമസിച്ചിരുന്നത്. ബിനുകുമാര്‍ കൊല്ലത്ത് കട നടത്തുകയാണ്. വെള്ളിയാഴ്ച്ച വൈകുന്നേരം കടയടച്ച് സന്ധ്യയോടെ വീടിനടുത്ത് എത്തിയപ്പോഴാണ് എത്രയും വേഗം വീട്ടിലെത്താന്‍ ഫോണ്‍വിളി വരുന്നത്.

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുവരെയും സൂര്യയെയും കുഞ്ഞിനെയും വീട്ടില്‍ കണ്ടിരുന്നതായി ബന്ധുക്കള്‍ പറയുന്നു. എന്നാല്‍, വൈകുന്നേരത്തോടെ അമ്മയെയും കുഞ്ഞിനെയും കാണാത്തതിനാല്‍ ബന്ധുക്കള്‍ വീട്ടില്‍ അന്വേഷിച്ചു.

കതക് അടച്ച നിലയിലായിരുന്നു. ഒടുവില്‍ സമീപവാസികളായ ചിലരുടെ സഹായത്തോടെ ജനല്‍ചില്ലുകള്‍ പൊട്ടിച്ചുനോക്കിയപ്പോഴാണ് ഇരുവരും മുറിക്കുള്ളില്‍ മരിച്ചു കിടക്കുന്നതായി കണ്ടത്. ശനിയാഴ്ച ഫോറന്‍സിക്, വിരലടയാള വിദഗ്ധര്‍ ഉള്‍പ്പടെ സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹങ്ങള്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റ് മോര്‍ട്ടത്തിനായി മാറ്റി.

ആത്മഹത്യയാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം

shortlink

Related Articles

Post Your Comments

Related Articles


Back to top button