KeralaLatest NewsNews

കേരളത്തില്‍ ഓക്‌സിജന്‍ കിട്ടാതെ ആരും മരിക്കേണ്ടി വരില്ല, നേട്ടത്തിന് പിന്നില്‍ സര്‍ക്കാര്‍ എടുത്ത തീരുമാനങ്ങള്‍

ആലപ്പുഴ: രാജ്യത്ത് കൊവിഡ് വ്യാപനം ഗുരുതരമായി തുടരുന്നു. ഡല്‍ഹി ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ ഓക്സിജന്‍ ആവശ്യത്തിന് കിട്ടാനില്ല . എന്നാല്‍ കേരളത്തില്‍ സ്ഥിതി വ്യത്യസ്തമാണ്. ഇവിടെയാര്‍ക്കും ഓക്സിജന്‍ കിട്ടാതെ മരിക്കേണ്ടി വരില്ല. നിലവില്‍ ആവശ്യത്തിലധികം ഓക്സിജന്‍ സംസ്ഥാനത്തുണ്ട്. കൂടാതെ പ്രതിദിനം തമിഴ്നാടിനും കര്‍ണാടകത്തിനും ഓക്സിജന്‍ നല്‍കുന്നുമുണ്ട്.

Read Also : കേരളത്തിൽ രോഗവ്യാപനം അതിരൂക്ഷം; ഇന്നത്തെ കോവിഡ് കണക്കുകൾ ഇങ്ങനെ

രാജ്യത്ത് ഓക്സിജന്‍ ശേഷി ആവശ്യത്തിലധികമുള്ള ഏക സംസ്ഥാനം കേരളമാണെന്ന് വിതരണത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന കേന്ദ്ര സ്ഥാപനമായ പെട്രോളിയം ആന്‍ഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ ഡോ.ആര്‍ വേണുഗോപാല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

മറ്റു സംസ്ഥാനങ്ങള്‍ ഓക്സിജന്‍ ക്ഷാമം നേരിടുമ്പോള്‍ കേരളത്തിലുള്ളവര്‍ക്ക് ‘ശ്വാസം മുട്ടാതെയിരിക്കുന്നതിന്’ പിന്നില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഒരു വര്‍ഷം നീണ്ട ആസൂത്രണമാണ്. എല്ലാ മുന്നില്‍ക്കണ്ട് പെസോയും സംസ്ഥാന ആരോഗ്യവകുപ്പും ചേര്‍ന്ന് പ്രവര്‍ത്തിച്ചാണ് ഈ നേട്ടം സ്വന്തമാക്കിയത്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 23നാണ് ഓക്സിജന്‍ പ്ലാന്റുകളുമായി ബന്ധപ്പെട്ടുള്ള ഓണ്‍ലൈന്‍ മീറ്റിംഗ് പെസോ വിളിച്ചത്. പതിനൊന്ന് എയര്‍ സെപ്പറേഷന്‍ യൂണിറ്റുകളാണ് കേരളത്തിലുള്ളത്. ആ സമയത്ത് സാമ്പത്തിക പ്രതിസന്ധിമൂലം ഇതില്‍ അഞ്ചെണ്ണം പ്രവര്‍ത്തിച്ചിരുന്നില്ല. ഇതൊരു വെല്ലുവിളിയായി ഏറ്റെടുക്കണമെന്നും, ഓക്സിജന്‍ ആവശ്യം വരുമെന്നും അവര്‍ ബോധ്യപ്പെടുത്തി.

തുടര്‍ന്ന് പ്രവര്‍ത്തിക്കാത്ത ഓക്‌സിജന്‍ യൂണിറ്റുകള്‍ പ്രവര്‍ത്തനത്തിനൊരുങ്ങി.എന്നാല്‍ ലോക്ക് ഡൗണ്‍ മൂലം ആവശ്യമായ യന്ത്രഭാഗങ്ങള്‍ എത്തിക്കാന്‍ സാധിച്ചില്ല. പെസോ മുന്‍കൈയെടുത്തതോടെ ചെന്നൈയില്‍ നിന്ന് സാധനങ്ങളെത്തി. 90 ദിവസത്തിനകം പ്രവര്‍ത്തനവും തുടങ്ങി.

ഉത്പാദനം, വിതരണം തുടങ്ങിയ ചുമതല പെസോയുടെ നോഡല്‍ ഓഫീസര്‍ക്കും ഓരോ സ്ഥലത്തും ആവശ്യമുള്ള ഓക്സിജന്റെ അളവുസംബന്ധിച്ച ഡേറ്റയുടെ ചുമതല ആരോഗ്യവകുപ്പിന്റെ നോഡല്‍ ഓഫീസര്‍ക്കും നല്‍കി. രോഗികള്‍, കിടക്കകള്‍, ഓക്സിജന്റെ ആവശ്യം തുടങ്ങിയ വിവരങ്ങള്‍ ലഭിക്കുന്നതനുസരിച്ച് പെസോ ഉത്പാദനം ക്രമീകരിച്ചു. പെസോയുടെ നിര്‍ദേശമനുസരിച്ച് നൈട്രജന്‍, ആര്‍ഗണ്‍ സിലിന്‍ഡറുകളും ഡീഗ്യാസ് ചെയ്ത് ഓക്സിജന്‍ നിറച്ചു.പ്രതിദിനമുള്ള ഓക്സിജന്‍ ഓഡിറ്റ് റിപ്പോര്‍ട്ട് ആരോഗ്യവകുപ്പ് പെസോയ്ക്കു സമര്‍പ്പിച്ചു. ഇന്ന് ദിവസം 204 ടണ്‍ ഓക്‌സിജന്‍ ഉത്പാദിപ്പിക്കാനുള്ള ശേഷി സംസ്ഥാനത്തുണ്ട്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button