Latest NewsNewsIndia

പ്രതീക്ഷയോടെ രാജ്യം; മൻ കീ ബാത്തിലൂടെ പ്രധാനമന്ത്രി ഇന്ന് ജനങ്ങളെ അഭിസംബോധന ചെയ്യും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്യും. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കീ ബാത്തിലൂടെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുക. രാവിലെ 11 മണിയ്ക്കാണ് അദ്ദേഹം ജനങ്ങളോട് സംസാരിക്കുക.

Read Also: ഭൂമിയോ വീടോ ജോലിയോ നൽകിയില്ല; നെയ്യാറ്റിൻകരയിൽ ആത്മഹത്യ ചെയ്ത ദമ്പതികളുടെ മക്കൾക്ക് നൽകിയ വാഗ്ദാനം പാലിക്കാതെ സർക്കാർ

മൻ കീ ബാത്തിന്റെ 76 -ാം പതിപ്പാണ് ഇന്ന് നടക്കുക. എല്ലാ മാസവും അവസാനത്തെ ഞായറാഴ്ച്ചയാണ് മൻ കീ ബാത്തിലൂടെ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. ഓൾ ഇന്ത്യ റേഡിയോയുടെ യൂട്യൂബ് ചാനൽ, ഡിഡി ന്യൂസ്, പിഎംഒ എന്നിവയിലൂടെ മൻ കീ ബാത്തിന്റെ തത്സമയ സംപ്രേക്ഷണം ഉണ്ടാകും.

കോവിഡ് വൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗം റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ സുപ്രധാന വിവരങ്ങൾ അദ്ദേഹം ജനങ്ങളോട് പങ്കുവെയ്ക്കുമെന്നാണ് റിപ്പോർട്ട്. ജനങ്ങളുടെയും രാജ്യത്തിന്റെയും സുരക്ഷയ്ക്കായുള്ള നിർദ്ദേശങ്ങളും അദ്ദേഹം നൽകുമെന്നാണ് വിവരം. ജനങ്ങൾ തങ്ങളുടെ ആശയങ്ങൾ പങ്കുവെയ്ക്കണമെന്നും ഈ ആശയങ്ങൾ മൻ കീ ബാത്തിലൂടെ ജനങ്ങളോട് പങ്കുവെയ്ക്കുമെന്നും പ്രധാനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

Read Also: സംസ്ഥാനത്ത് ഇന്നും കർശന നിയന്ത്രണങ്ങൾ; അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടി

shortlink

Related Articles

Post Your Comments

Related Articles


Back to top button