CricketLatest NewsNewsSports

അശ്വിൻ ഐപിഎല്ലിൽ നിന്ന് വിട്ടു നിൽക്കും

ഡൽഹി ക്യാപിറ്റൽസിന്റെ സ്പിൻ ബൗളർ രവിചന്ദ്ര അശ്വിൻ ഐപിഎല്ലിൽ നിന്ന് വിട്ടു നിൽക്കും. താരം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഹൈദരാബാദിന് എതിരായ മത്സരത്തിൽ അശ്വിൻ കളിച്ചിരുന്നു. ആ മത്സരത്തിനുശേഷമാണ് താൻ ഐപിഎല്ലിൽ നിന്ന് ബ്രേക്ക് എടുക്കുകയാണെന്ന് അറിയിച്ചത്. തന്റെ കുടുംബത്തിന്റെ കോവിഡിന് എതിരായ പോരാട്ടത്തിൽ ഒപ്പം ചേരാനാണ് ഈ തീരുമാനമെന്നും അശ്വിൻ ട്വീറ്റ് ചെയ്തു.

ഈ വിഷമഘട്ടത്തിൽ താൻ കുടുംബത്തോടൊപ്പമാണ് നിൽക്കേണ്ടതെന്ന് അശ്വിൻ പറഞ്ഞു. കാര്യങ്ങൾ ഒക്കെ നല്ല രീതിയിൽ ആവുകയാണെങ്കിൽ താൻ തിരികെ വരുമെന്നും അശ്വിൻ കൂട്ടിച്ചേർത്തു. ഇന്നലെ ഉൾപ്പടെ ഈ സീസണിലെ ഡൽഹിയുടെ എല്ലാ മത്സരങ്ങളും അശ്വിൻ കളിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button