Latest NewsNewsIndia

ഡൽഹിയ്ക്ക് ശ്വാസമെത്തിക്കാൻ കേരളം; തടസങ്ങൾ അനവധി; ചര്‍ച്ചകൾ പുരോഗമിക്കുന്നു

ഡല്‍ഹി മലയാളികളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കണമെന്ന് പിണറായിക്കയച്ച കത്തില്‍ ജനസംസ്‌കൃതി അഭ്യര്‍ത്ഥിച്ചു.

ന്യൂഡല്‍ഹി: ഡല്‍ഹിക്ക് ശ്വാസമെത്തിക്കാനൊരുങ്ങി കേരളം. ഓക്സിജനുണ്ടെങ്കില്‍ നല്‍കണമെന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെയും ഡല്‍ഹിയിലെ മലയാളി സംഘടനകളുടെയും അഭ്യര്‍ത്ഥന മാനിച്ചാണ് കേരളം സഹായം നല്‍കാന്‍ ഒരുങ്ങുന്നത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയും അനുകൂല നിലപാട് കൈക്കൊണ്ടതോടെയാണ് ഓക്‌സിജന്‍ ഡല്‍ഹിക്ക് നല്‍കാനുള്ള തീരുമാനം കൈക്കൊണ്ടത്. അതേസമയം ഓക്സിജന്‍ നല്‍കാന്‍ കേരളം സന്നദ്ധമാണെങ്കിലും അതു ഡല്‍ഹിയിലെത്തിക്കലാണ് തങ്ങള്‍ക്കു മുന്നിലുള്ള വെല്ലുവിളി. എങ്ങനെ ഓക്‌സിജന്‍ എത്തിക്കുമെന്നും അതിനുള്ള ലോജിസ്റ്റിക്കല്‍ ചെലവ് ആരു വഹിക്കുമെന്നുമുള്ള ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. ഇക്കാര്യത്തില്‍ ഡല്‍ഹി ചീഫ് സെക്രട്ടറി വിജയ് ദേവുമായി തുടര്‍ചര്‍ച്ചകള്‍ നടത്തും. അരവിന്ദ് കെജ്രിവാളിന്റെ കത്തു ലഭിച്ചയുടന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയില്‍ ഓക്‌സിജന്‍ ലഭ്യമാക്കാനുള്ള സാധ്യതകള്‍ ആരായണമെന്ന് ചീഫ് സെക്രട്ടറി വി പി ജോയി അടക്കമുള്ള ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായും അറിയുന്നു.

Read Also: രാജ്യത്ത് കോവിഡിനെതിരെ ഉണര്‍ന്ന് പ്രവര്‍ത്തിച്ചത് കേരളം മാത്രം: അവകാശവാദവുമായി ആരോഗ്യമന്ത്രി

കോവിഡ് ചുമതലയുള്ള ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസുമായി നിരന്തര സമ്പര്‍ക്കത്തിലാണെന്ന് ഡല്‍ഹി സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. കോവിഡ് ഭീതിയുള്ള ഡല്‍ഹിയില്‍ ഓക്സിജന്‍ ലഭ്യമാക്കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ജനസംസ്‌കൃതി കഴിഞ്ഞദിവസം മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. ഡല്‍ഹി മലയാളികളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കണമെന്ന് പിണറായിക്കയച്ച കത്തില്‍ ജനസംസ്‌കൃതി അഭ്യര്‍ത്ഥിച്ചു. ഇതിനു പിന്നാലെ, മലയാളിക്കൂട്ടായ്മയായ ഡിസ്ട്രസ് മാനേജ്മെന്റ് കളക്ടീവും മുഖ്യമന്ത്രി, ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, ചീഫ് സെക്രട്ടറി വി.പി. ജോയ് എന്നിവര്‍ക്ക് ഞായറാഴ്ച കത്തയച്ചു. ഡല്‍ഹിക്ക് അടിയന്തരമായി ഓക്‌സിജന്‍ ലഭ്യമാക്കാന്‍ ഇടപെടണമെന്ന് അഭ്യര്‍ത്ഥിച്ചതായി സംഘടനയുടെ പ്രസിഡന്റ് ദീപ ജോസഫ് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നുള്ള മറുപടി ഇ-മെയിലില്‍ ലഭിച്ചു. ഇതിനു പുറമേ, ചീഫ് സെക്രട്ടറിയുമായി ആശയവിനിമയം നടത്തിയതായും ദീപ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button