COVID 19Latest NewsNewsIndiaInternational

ഗൂഗിളിന് പിന്നാലെ ഇന്ത്യയ്ക്ക് സഹായവുമായി ആപ്പിൾ സി ഇ ഒ ടിം കുക്ക്

കാലിഫോര്‍ണിയ: കോവിഡ്​ പ്രതിസന്ധിയില്‍ വലയുന്ന ഇന്ത്യക്ക്​ സഹായം നല്‍കുമെന്ന്​ അറിയിച്ച്‌​ ടെക്​ ഭീമന്‍ ആപ്പിള്‍. കമ്ബനി സി.ഇ.ഒ ടിം കുക്കാണ്​ ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്​. നേരത്തെ ആഗോള ടെക്​ ഭീമന്‍മാരായ ​മൈക്രോസോഫ്​റ്റും ഗൂഗ്ളും ഇന്ത്യക്ക്​ സഹായം നല്‍കുമെന്ന്​ അറിയിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ ആപ്പിളി​േന്‍റയും സഹായവാഗ്​ദാനം.
ഇന്ത്യയില്‍​ കോവിഡ്​ വിനാശകരമായി മുന്നേറു​േമ്ബാള്‍ ഞങ്ങളുടെ ചിന്തകള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പമാണ്​. കോവിഡിനെതിരെ പോരാടുന്ന എല്ലാവര്‍ക്കും ആപ്പിളി​െന്‍റ പിന്തുണയുണ്ടാകും. ഇന്ത്യക്കായി സഹായങ്ങള്‍ക്കള്‍ നല്‍കുമെന്നും ടിം കുക്ക്​ ട്വിറ്ററില്‍ കുറിച്ചു.

Also Read:പുക പരിശോധനാ സർട്ടിഫിക്കറ്റില്ലെങ്കിൽ 2000 രൂപ പിഴ; വീണ്ടും ആവർത്തിച്ചാൽ 10000; കർശന നടപടികളുമായി മോട്ടോർ വാഹന വകുപ്പ്

അതേസമയം ഏത്​ തരത്തിലുള്ള സഹായമാണ്​ നല്‍കുകയെന്ന്​ ആപ്പിള്‍ വ്യക്​തമാക്കിയിട്ടില്ല. എന്‍.ജി.ഒകളിലൂടെ​യാണോ അതോ നേരിട്ട്​ സഹായം നല്‍കുമോ​യെന്നും ആപ്പിള്‍ അറിയിച്ചിട്ടില്ല. കഴിഞ്ഞ ദിവസം മൈക്രോസോഫ്​റ്റ്​ ഇന്ത്യക്ക്​ ഓക്​സിജന്‍ നിര്‍മിക്കാനുള്ള ഉപകരണങ്ങള്‍ കൈമാറുമെന്ന്​ അറിയിച്ചിരുന്നു. 135 കോടി നല്‍കുമെന്നായിരുന്നു ഗൂഗ്​ളി​െന്‍റ അറിയിപ്പ്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button