KeralaLatest NewsNews

മന്ത്രി കെ.കെ.ശൈലജ ഇടപെട്ടു, സാമ്പത്തിക ബുദ്ധിമുട്ടുള്ളവര്‍ക്ക് ഈ സ്വകാര്യ ആശുപത്രിയില്‍ കുറഞ്ഞ ചെലവില്‍ ചികിത്സ

കോഴിക്കോട്: ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ഇടപെട്ടതിനെ തുടര്‍ന്ന് സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുന്നവര്‍ക്ക് ആസ്റ്റര്‍ മിംസില്‍ കുറഞ്ഞ ചെലവില്‍ ചികിത്സ. കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ നേടുന്നവര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മന്ത്രി ആസ്റ്റര്‍ മിംസ് മാനേജ്മെന്റുമായി ബന്ധപ്പെടുകയും കുറഞ്ഞ ചെലവില്‍ ചികിത്സകള്‍ ഏറ്റെടുക്കണമെന്ന് നിര്‍ദ്ദേശിക്കുകയുമായിരുന്നു.

Read Also : ഛോട്ടാരാജന് കോവിഡ്; കൊടുംകുറ്റവാളിക്ക് എയിംസില്‍ ചികിത്സ നല്കുന്നതിനെതിരെ സോഷ്യൽ മീഡിയ

മന്ത്രി കെ.കെ ശൈലജയുടെ നിര്‍ദ്ദേശത്തെ ഏറ്റെടുക്കുകയാണെന്നും മെഡിക്കല്‍ കോളേജില്‍ കാന്‍സര്‍ ചികിത്സ നേടുന്നവര്‍ക്ക് ബുദ്ധിമുട്ടില്ലാതെ ചികിത്സ തുടര്‍ന്നുകൊണ്ടുപോകുവാന്‍ ഹെഡ് ആന്റ് നെക്ക് സര്‍ജറി, കീമോതെറാപ്പി, റേഡിയേഷന്‍ മുതലായവ പകുതി നിരക്കില്‍ ചെയ്തുകൊടുക്കുന്നതാണെന്നും ആസ്റ്റര്‍ മിംസ് ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ അറിയിച്ചു.

കാന്‍സര്‍ ചികിത്സയ്ക്ക് പുറമെ ഹൃദ്രോഗികള്‍ക്കാവശ്യമായ ചികിത്സയും ശസ്ത്രക്രിയകളും മറ്റും ‘ആശ്വാസ്’ പദ്ധതിയിലുള്‍പ്പെടുത്തി പ്രത്യേക ആനുകൂല്യങ്ങളോടെയും കുഞ്ഞുങ്ങള്‍ക്കാവശ്യമായ ശസ്ത്രക്രിയകള്‍ 20-ാം വാര്‍ഷികത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച നേരത്തെയുള്ള സൗജന്യ ശസ്ത്രക്രിയാ പദ്ധതിയുടെ ഭാഗമായി നിര്‍വഹിച്ച് നല്‍കുന്നതാണെന്നും, അവയവം മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ പ്രത്യേക ഇളവുകളോടെ നിര്‍വഹിക്കുന്നതാണെന്നും ഡോ. ആസാദ് മൂപ്പന്‍ വ്യക്തമാക്കി.

ചികിത്സ ആവശ്യമായി വരുന്നവര്‍ക്ക് 9895 60 67 60, 9526 43 40 00 എന്നീ നമ്പറുകളില്‍ വിളിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 7025 76 76 76 എന്ന വാട്‌സ്ആപ് നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button