COVID 19Latest NewsNewsIndia

യഥാര്‍ഥ കണക്കുകളല്ല രേഖ​കളിൽ, കണക്കുകളിൽപ്പെടാതെ ആയിരത്തിലേറെ കോവിഡ്​ മരണം; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്

ഒരാഴ്ചയ്ക്കിടയിൽ ജീവൻ നഷ്ടപ്പെട്ട 1,150 പേരുടെ വിവരങ്ങളാണ്​ സര്‍ക്കാര്‍ രേഖകളില്‍ ചേര്‍ക്കാത്തത്​.

ന്യുഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ അതിതീവ്രഘട്ടമാണ്. കോവിഡ് പ്രതിസന്ധി ഏറ്റവും രൂക്ഷമായ ഡല്‍ഹിയിലും മറ്റു ഉ​ത്തരേന്ത്യന്‍ നഗരങ്ങളിലും മൃതദേഹങ്ങള്‍ കൂട്ടമായി സംസ്​കരിക്കുന്നതിന്റെയും ദഹിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങൾ മനസാക്ഷിയെ ഞെട്ടിച്ചിരുന്നു. ഇപ്പോൾ ഡല്‍ഹിയില്‍ നിന്നും പുറത്തുവരുന്ന റിപ്പോർട്ടുകൾ അത്ര ശുഭകരമല്ല. ഓക്സിജൻ ലഭ്യതക്കുറവും പ്രതിദിനമുള്ള മരണസംഖ്യയിലെ വർദ്ധനവും ഡൽഹിയിലെ പ്രതിസന്ധി ഉയർത്തിക്കാണിക്കുന്നു.

read also:ആൾക്കൂട്ടം ഒഴിവാക്കണം, ഒത്തുചേരലുകൾക്ക് നിയന്ത്രണം; കോവിഡ് സുരക്ഷാ നിയന്ത്രണങ്ങൾ നീട്ടി റാസ് അൽ ഖൈമ

രാജ്യതലസ്ഥാനത്ത് മരിക്കുന്നവരുടെ എണ്ണം കുത്തനെ ഉയര്‍ത്തിയതായും കഴിഞ്ഞ ആഴ്​ചയോടെ യഥാര്‍ഥ കണക്കുകളല്ല രേഖ​കളിലെത്തുന്നതെന്നും ദേശീയ മാധ്യമമാമായ എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ ജീവൻ നഷ്ടപ്പെട്ട 1,150 പേരുടെ വിവരങ്ങളാണ്​ സര്‍ക്കാര്‍ രേഖകളില്‍ ചേര്‍ക്കാത്തത്​. മുനിസിപ്പല്‍ കോര്‍പറേഷനു കീഴിലെ 26 ശ്​മശാനങ്ങളില്‍ കോവിഡ്​ ബാധിച്ച്‌​ മരിച്ചവരുടെ 3,096 മൃതദേഹങ്ങള്‍ ഏപ്രില്‍ 18നും 24നും ഇടയില്‍ ദഹിപ്പിച്ചതായാണ്​ കണക്ക്​. എന്നാല്‍, ഡല്‍ഹി സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകളില്‍ 1,938 പേരേ മരിച്ചിട്ടുള്ളൂ. അവശേഷിച്ച 1,158 പേരുടെ മരണം കണക്കുകളില്‍ വന്നിട്ടില്ല.

read also:സൗദിയിൽ വ്യാപാര സ്ഥാപനങ്ങളില്‍ കവർച്ച; പ്രതി പിടിയിൽ

എന്നാൽ ഇത്രമാത്രമല്ല കണക്കുകളിൽ രേഖപ്പെടാതെ പോകുന്ന മരണങ്ങൾ. മുനിസിപ്പല്‍ കോര്‍പറേഷന്‍ കണക്കുകളില്‍ ആശുപത്രികളില്‍ നിന്ന്​ മരിച്ചവര്‍ മാത്രമേയുള്ളൂ. വീടുകളില്‍ മരിച്ച കോവിഡ്​ രോഗികളുടെത്​ ചേർത്തിട്ടില്ല. അങ്ങനെ വരുമ്പോൾ ഡൽഹിയിൽ എത്ര പേര്‍ മരിച്ചുവെന്നതു വ്യക്​തമല്ല. ഔദ്യോഗിക കണക്കുകളിൽ രേഖപ്പെടാതെ പോകുന്ന മരണങ്ങൾ സ്ഥിതി ഗുരുതരമെന്ന ഓർമ്മപ്പെടുത്തലാണ് നൽകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button