COVID 19Latest NewsNewsIndia

കോവിഡ് രോഗികൾക്ക് പ്രതിരോധ മരുന്നുകളും ഓക്സിജൻ സിലിണ്ടറുകളും എത്തിച്ച് ഗൗതം ഗംഭീർ ഫൗണ്ടേഷൻ

ന്യൂഡൽഹി : ഡൽഹിയിൽ കൊറോണയുടെ രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ രോഗികൾക്ക് പ്രതിരോധ മരുന്നുകളും, ഓക്സിജൻ സിലിണ്ടറുകളും എത്തിക്കുകയാണ് ബിജെപി എംപി ഗൗതം ഗംഭീർ. സാമൂഹ്യ സേവനത്തിനായി ആരംഭിച്ച ഗൗതം ഗംഭീർ ഫൗണ്ടേഷൻ മുഖേനയാണ് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ.

Read Also : കൈരളി ടി വിയിലെ വ്യാജവാര്‍ത്ത‍ : ജോണ്‍ ബ്രിട്ടാസിന് വക്കീല്‍ നോട്ടീസ് അയച്ച്‌ ബിജെപി

വൈറസ് പ്രതിരോധ മരുന്നായ ഫാബി ഫ്ളൂവാണ് ഫൗണ്ടേഷൻ വഴി രോഗികൾക്ക് നൽകുന്നത്. നേരിയ ലക്ഷണങ്ങളുള്ള രോഗികളിൽ ഈ മരുന്ന് ഫലം ചെയ്യും. നേരത്തെ ഗംഭീറിന്റെ മണ്ഡലമായ കിഴക്കൻ ഡൽഹിയിൽ മാത്രമാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. എന്നാൽ രോഗവ്യാപനം രൂക്ഷമായതോടെ ഡൽഹിയിലേക്ക് മൊത്തമായി പ്രതിരോധ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button