KeralaLatest NewsNewsBusiness

സ്വർണ്ണവിലയിൽ വീണ്ടും ഇടിവ്; അഞ്ചു ദിവസത്തിനിടെ കുറഞ്ഞത് 520 രൂപ; അറിയാം ഇന്നത്തെ സ്വർണ്ണ നിരക്ക്

കൊച്ചി: സംസ്ഥാനത്തെ സ്വർണ്ണവിലയിൽ വീണ്ടും ഇടിവ്. ഇന്ന് പവന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 35,560 രൂപയായി. ഗ്രാമിന് 15 രൂപയും കുറഞ്ഞു. 4,445 രൂപയാണ് ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില.

Read Also: മെയ് 7 വരെ സ്ഥിര നിയമനം പാടില്ല; എ എൻ ഷംസീറിന്റെ ഭാര്യയുടെ നിയമനം തടഞ്ഞ് ഹൈക്കോടതി

തുടർച്ചയായ രണ്ടു ദിവസം മാറ്റമില്ലാതെ തുടർന്ന ശേഷമാണ് സ്വർണ്ണവിലയിൽ ഇന്ന് കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. അഞ്ചു ദിവസത്തിനിടെ 520 രൂപയാണ് സ്വർണ്ണത്തിന് കുറഞ്ഞത്.

ഏതാനും ദിവസങ്ങളായി സ്വർണ്ണ വില ഏറിയും കുറഞ്ഞുമാണ് നിൽക്കുന്നത്. വ്യാഴാഴ്ച്ച ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു സ്വർണ്ണ വില. പവന് 36,080 രൂപയായിരുന്നു അന്നത്തെ നിരക്ക്. കോവിഡ് വൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തെ തുടർന്ന് രാജ്യാന്തര സമ്പദ് വ്യവസ്ഥയിലുണ്ടായ തകർച്ച സ്വർണ്ണ വിപണിയിൽ പ്രതിഫലിക്കുന്നുണ്ടെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.

Read Also: പീഡനത്തിനിരയായ പെൺകുട്ടിയെ വിവാഹം കഴിച്ചു; പ്രതിയായ 22 കാരനെതിരെയുള്ള പോക്‌സോ കേസ് റദ്ദാക്കി ഹൈക്കോടതി

shortlink

Related Articles

Post Your Comments


Back to top button