COVID 19Latest NewsUAENewsInternationalGulf

കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യയുമായി കൈകോർത്ത് യുഎഇ, കൂടുതൽ ക്രയോജനിക് ഓക്സിജൻ സിലിണ്ടറുകൾ ഇന്ത്യയിലേക്ക്

ദുബായ് : ഇന്ത്യയിലെ ഓക്സിജൻ വിതരണം വേഗത്തിലാക്കാൻ ദുബായിൽ നിന്ന് കൂടുതൽ ക്രയോജനിക് ഓക്സിജൻ സിലിണ്ടറുകൾ ഉടൻ എത്തും . ഇതിനായി ഇന്ത്യൻ വ്യോമസേനയുടെ വിമാനം ദുബായിലെത്തിക്കഴിഞ്ഞു. ആറ് ക്രയോജനിക് ഓക്സിജൻ സിലിണ്ടറുകൾ ആദ്യം അയക്കുമെന്നും പിന്നാലെ കൂടുതൽ സിലിണ്ടറുകൾ എത്തിക്കുമെന്നും ഇന്ത്യൻ അംബാസഡർ പവൻ കുമാർ അറിയിച്ചു.

Read Also : കേന്ദ്ര സര്‍ക്കാര്‍ വാങ്ങുന്ന കോവിഡ് വാക്‌സിന്‍ പൂര്‍ണ്ണമായും സൗജന്യ വിതരണത്തിനുള്ളതാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

കോവിഡ് രോഗികളെ ചികിത്സിക്കുന്നതിന് ആവശ്യമായ മെഡിക്കൽ ഓക്സിജന്റെ വിതരണം വേഗത്തിലാക്കുന്നതിന് വ്യാവസായിക ഓക്സിജൻ ടാങ്കറുകളും കണ്ടെയ്നറുകളും ഇന്ത്യയിലുടനീളമുള്ള വിവിധ ഫില്ലിംഗ് സ്റ്റേഷനുകളിലേക്ക് വ്യോമസേന എത്തിച്ചുകൊണ്ടിരിക്കുകയാണ്.

അതേ സമയം , കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യക്ക് എല്ലാ വിധ സഹായങ്ങളും ചെയ്യുമെന്നും കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യക്കൊപ്പം നിൽക്കുമെന്നും യു എ ഇ സർക്കാർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button