COVID 19Latest NewsNewsGulfOman

ഒമാനില്‍ പുതുതായി 1,128 പേര്‍ക്ക് കൂടി കോവിഡ്

മസ്‌കത്ത്: ഒമാനില്‍ പുതുതായി 1,128 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ചികിത്സയിലായിരുന്ന 1,145 പേര്‍ രോഗമുക്തരാവുകയും ചെയ്തിരിക്കുന്നു. ഒമ്പത് കൊവിഡ് മരണങ്ങളാണ് രാജ്യത്ത് പുതിയതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

ഇതുവരെ 1,91,398 പേര്‍ക്കാണ് ഒമാനില്‍ കൊറോണ വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 1,70,929 പേര്‍ രോഗമുക്തരാവുകയും ചെയ്തു. 1992 മരണങ്ങളാണ് കൊറോണ വൈറസ് കാരണം രാജ്യത്തുണ്ടായത്. നിലവില്‍ 89.2 ശതമാനമാണ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 93 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിക്കേണ്ടിവന്നു. ഇവരുള്‍പ്പെടെ 814 പേര്‍ ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇവരില്‍ 283 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button