Latest NewsNewsIndia

ബംഗാളിൽ കോവിഡ് ബാധിച്ച് ഒരു സ്ഥാനാർത്ഥി കൂടി മരിച്ചു; 10 ദിവസത്തിനിടെ മരിച്ചത് നാല് പേർ

സ്വതന്ത്ര സ്ഥാനാർത്ഥിയായ സമീർ ഘോഷാണ് മരിച്ചത്

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ കോവിഡ് ബാധിച്ച് സ്ഥാനാർത്ഥി മരിച്ചു. സ്വതന്ത്ര സ്ഥാനാർത്ഥിയായ സമീർ ഘോഷാണ് കോവിഡ് ബാധിച്ച് മരിച്ചത്. ബെസ്‌നാബ്‌നഗർ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായിരുന്നു സമീർ ഘോഷ്.

Also Read: അയവില്ലാതെ രോഗവ്യാപനം; കോഴിക്കോട് ജില്ലയിലെ പത്ത് പഞ്ചായത്തുകള്‍ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു

അവസാന ഘട്ട തെരഞ്ഞെടുപ്പ് അവസാനിക്കാൻ രണ്ട് ദിവസം മാത്രം ബാക്കിയിരിക്കെയാണ് സമീർ ഘോഷ് മരിച്ചത്. ഇതോടെ ബംഗാളിൽ കഴിഞ്ഞ പത്ത് ദിവസത്തിനിടെ വിവിധ പാർട്ടികളുടെ നാല് സ്ഥാനാർഥികളാണ് കോവിഡ് ബാധിച്ച് മരിച്ചത്.

നേരത്തെ, തൃണമൂൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായിരുന്ന കാജൽ സിൻഹ, റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി നേതാവ് പ്രദീപ് കുമാർ, കോൺഗ്രസിന്റെ റസൂൽ ഹഖ് എന്നിവരും കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഏപ്രിൽ 17ന് തൃണമൂൽ എംഎൽഎയായിരുന്ന അബ്ദുറഹ്മാനും കോവിഡ് ബാധിച്ചാണ് മരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button