Latest NewsNewsIndiaCrime

അച്ഛനെ കടിച്ച തെരുവു നായയെ കണ്ടെത്തി ക്രൂരമായി തല്ലിക്കൊന്ന 17കാരനെതിരെ കേസെടുത്തു

സാന്റാക്രൂസ്: അച്ഛനെ കടിച്ച തെരുവു നായയെ കണ്ടെത്തി ക്രൂരമായി തല്ലിക്കൊന്ന മകനെതിരെ കേസെടുത്ത് പൊലീസ്. മുംബൈയിലാണ് പതിനേഴുകാരനായ മകനെതിരെ പൊലീസ് കേസെടുത്തത്. ഏപ്രില്‍ 24 ന് ആണ് കുട്ടി നായയെ ക്രൂരമായി ആക്രമിച്ച് തല്ലിക്കൊന്നത്.

READ MORE: സുരക്ഷാ ഭീഷണി; സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനാവാലയ്ക്ക് വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി കേന്ദ്രം

പീപ്പിള്‍ ഫോര്‍ ദി എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് അനിമല്‍സ് (പെറ്റ) നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് സാന്റാക്രൂസ് പോലീസ് പറഞ്ഞു. രണ്ട് മാസം മുമ്പാണ് നായ പ്രതിയുടെ പിതാവിനെ കടിച്ചതെന്നും പൊലീസ് പറഞ്ഞു. തന്റെ പിതാവിനെ കടിച്ചതിനുള്ള പ്രതികാരം തീര്‍ക്കാനാണ് കുട്ടി നായയെ കണ്ടെത്തി കൊലപ്പെടുത്തിയത്.

READ MORE: കേരളത്തിലെ പാവം ഹതഭാഗ്യരായ ഈ ഞങ്ങളെ രക്ഷിക്കാൻ കൂടി പിണറായി രാഹുൽ ഐക്യം ഉണ്ടാകണമേ; പരിഹാസവുമായി എസ് സുരേഷ്

പരിക്കേറ്റ മൃഗത്തെ പരേലിലെ ബോംബെ സൊസൈറ്റി ഫോര്‍ പ്രിവന്‍ഷന്‍ ഓഫ് ക്രൂരറ്റി ടു അനിമല്‍സ് (ബിഎസ്പിസിഎ) ആശുപത്രിയില്‍ എത്തിച്ചെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ മരിച്ചു. 429-ാം വകുപ്പ് (കന്നുകാലികളെ കൊന്നുകളയുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നതിലൂടെയുള്ള കുറ്റം), മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയുന്ന നിയമപ്രകാരമാണ് പതിനേഴുകാരനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

READ MORE: കയാക്കിങ് നടത്താന്‍ ഇറങ്ങിയ സംഘത്തിന്റെ തുഴയില്‍ സ്‌റ്റോണ്‍ ഫിഷ്; കുത്തേറ്റാല്‍ ഒരു മണിക്കൂറിനുള്ളില്‍ മരണം

shortlink

Related Articles

Post Your Comments

Related Articles


Back to top button