Latest NewsKeralaNews

ഹോം ക്വാറന്റെയ്‌നിൽ കഴിയുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ; നിർദ്ദേശങ്ങൾ നൽകി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഹോം ക്വാറന്റെയ്‌നിൽ കഴിയുന്നവർക്കുള്ള നിർദ്ദേശങ്ങൾ വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഹോം ഐസൊലേഷനിൽ കഴിയാൻ നിർദ്ദേശിക്കുന്നത് കാര്യമായ രോഗലക്ഷണങ്ങളില്ലാത്ത രോഗികളോടാണ്. എന്നാൽ അങ്ങനെ ചെയ്യുമ്പോൾ വീടുകളിൽ അതിനാവശ്യമായ സൗകര്യങ്ങൾ ഉണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.

Read Also: ശക്തമായ മഴയ്ക്കും കടലാക്രമണത്തിനും സാധ്യത; ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

കോവിഡ് പോസിറ്റീവായ രോഗിയ്ക്ക് താമസിക്കാൻ ബാത്ത് റൂം അറ്റാച്ഡ് ആയ മുറി ആവശ്യമാണ്. എ.സി ഉപയോഗിക്കാൻ പാടില്ല. പരമാവധി വായുസഞ്ചാരമുള്ള മുറി ആയിരിക്കണം. രോഗിയെ പരിചരിക്കുന്നവരും മുൻകരുതലുകൾ എടുക്കണം. എൻ.95 മാസ്‌കുകൾ രോഗിയും പരിചരിക്കുന്നവരും അടുത്തു വരുമ്പോൾ ധരിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി.

പൾസ് ഓക്‌സി മീറ്റർ ഉപയോഗിച്ച് എല്ലാ ദിവസവും പരിശോധിക്കണം. ലക്ഷണങ്ങൾ കൂടുതൽ ഉണ്ടാവുകയാണെങ്കിൽ ഉടനടി ചികിത്സ തേടണം. അതിന് ഇ-സഞ്ചീവനി എന്ന സംവിധാനത്തിന്റെ മൊബൈൽ ആപ്പ് വഴി ഓൺലൈൻ കൺസൾട്ടേഷൻ നടത്താമെന്ന് അദ്ദേഹം പറഞ്ഞു.

Read Also: എല്ലാവർക്കും സൗജന്യ കോവിഡ് വാക്‌സിൻ ഉറപ്പാക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം; മുഖ്യമന്ത്രി

ഹോം ക്വാറന്റെയ്‌നിൽ കഴിയുന്നവർ നിർബന്ധമായും അതാതിടത്തെ വാർഡ് മെമ്പർമാരുടെയോ, കൗൺസിലർമാരുടെയോ ഫോൺ നമ്പറുകൾ സൂക്ഷിക്കണം. അതോടൊപ്പം തൊട്ടടുത്തുള്ള ആശാ വർക്കർ, ഹെൽത്ത് ഇൻസ്‌പെകടർ തുടങ്ങിയ ആരോഗ്യ പ്രവർത്തകരുടെ നമ്പറുകളും കയ്യിൽ കരുതണം. ടെസ്റ്റിംഗ് ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ആളുകൾ പുറത്തിറങ്ങുന്നതും കൂട്ടം കൂടുന്നതും ഒഴിവാക്കണം; വലിയ തോതിലുള്ള വ്യാപനത്തിന്റെ ഘട്ടമെന്ന് മുഖ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button