KeralaLatest NewsNews

വാക്‌സിന്റെയും ഓക്സിജന്റെയും പേരിലുള്ള സി.പി.എമ്മിന്റെ കേന്ദ്ര വിരുദ്ധ സമരത്തിനെതിരെ കുമ്മനം രാജശേഖരന്‍

കേന്ദ്രത്തോട് യുദ്ധം പ്രഖ്യാപിച്ചല്ല കേരള സര്‍ക്കാര്‍ പ്രതിരോധിക്കേണ്ടത്

തിരുവനന്തപുരം : വാക്സിന്റെയും ഓക്‌സിജന്റെയും പേരിലുള്ള സി.പി.എമ്മിന്റെ കേന്ദ്ര വിരുദ്ധ സമരം സ്വന്തം വീഴ്ച മറച്ചു വെക്കാനും ജാള്യത മൂടി വെക്കാനും വേണ്ടി മാത്രം നടത്തുന്ന പ്രഹസന നാടകമാണെന്ന് ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അഭിപ്രായപ്പെട്ടു .

Read Also : കേരളത്തിലെ പാവം ഹതഭാഗ്യരായ ഈ ഞങ്ങളെ രക്ഷിക്കാൻ കൂടി പിണറായി രാഹുൽ ഐക്യം ഉണ്ടാകണമേ; പരിഹാസവുമായി എസ് സുരേഷ്

കോവിഡിനെതിരെ സുസംഘടിതവും ആസൂത്രിതവും ശാസ്ത്രിയവുമായ ക്രിയാത്മക പ്രതിരോധ നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തുമ്പോള്‍ കേരളം ഭരിക്കുന്ന സി.പി.എം സമര പരിപാടികളുമായി ഇറങ്ങി തിരിക്കുന്നത് തീര്‍ത്തും അപലപനീയമാണ്. ഇത് പ്രതിരോധ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാനെ ഉപകരിക്കൂവെന്ന് അദ്ദേഹം പറഞ്ഞു.

 

‘കേന്ദ്രത്തോട് യുദ്ധം പ്രഖ്യാപിച്ചോ ഏറ്റുമുട്ടിയോ അല്ല ഈ സന്ദര്‍ഭത്തില്‍ കേരള സര്‍ക്കാര്‍ പ്രതിരോധിക്കേണ്ടത്. മറിച്ചു കേന്ദ്രവുമായി സഹകരിച്ചു പരസ്പര വിശ്വാസത്തോടെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഒറ്റകെട്ടായി നിലകൊള്ളുകയാണ് വേണ്ടത്’.

‘കേരളത്തില്‍ ഇന്നേവരെ വാക്സിന്‍ ഷാമം ഉണ്ടായിട്ടില്ല. ഓക്‌സിജന്‍ വേണ്ടത്ര സ്റ്റോക്ക് ഉണ്ട്. പിന്നെ എന്താണ് കേരളത്തിലെ പ്രശ്‌നം? വാക്സിന്‍ കേന്ദ്രങ്ങളില്‍ ഉണ്ടാകുന്ന തിക്കും തിരക്കും അവശരായി തളര്‍ന്ന് വീഴുന്നതുമെല്ലാം സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേട് മൂലം സംഭവിക്കുന്നതാണ്. ഇന്നലെ ഫാത്തിമ എന്ന വയോധിക ചികില്‍സ കിട്ടതെ മരണപെട്ടു. ആംബുലന്‍സ് കിട്ടാതെ പെരുമ്പാവൂരില്‍ ഒരു വയോധികന്‍ റൊഡില്‍ കിടന്നു ചികില്‍സ ലഭിക്കാതെ മരിച്ചു. വടക്കെ ഇന്ത്യയില്‍ ഉണ്ടാകുന്ന മരണത്തെ കുറിച്ച് പെരിപ്പിച്ചു കാട്ടി രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന സി.പി.എം കേരളത്തിലെ ദുരിതങ്ങളും ദുരന്തങ്ങളും എന്തിന് മറച്ചു വെക്കണം’ .

‘വാക്സിന്‍ ഉണ്ടാക്കുന്നതിലോ വിതരണം നടത്തുന്നതിലോ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് യതൊരു വീഴ്ചയും നാളിതുവരെ ഉണ്ടായിട്ടില്ല. വെറും തൊണ്ണൂറ്റൊമ്പത് ദിവസം കൊണ്ടാണ് ഇന്ത്യയില്‍ വാക്സിന്‍ വികസിപ്പിച്ചെടുത്തത്. മറ്റ് രാഷ്ട്രങ്ങള്‍ക്ക് നൂറ്റിഇരുപത്തിയഞ്ചു ദിവസങ്ങള്‍ വേണ്ടി വന്നു. വിതരണം നടത്തിയതിലും യാതൊരു ക്രമക്കേടും കേന്ദ്രത്തിനുണ്ടായിട്ടില്ല. ആരോഗ്യ പരിരക്ഷ സംസ്ഥാന വിഷയമായതുകൊണ്ടാണ് ഓക്‌സിജന്‍ വിതരണത്തില്‍ പാളിച്ചകള്‍ ചൂണ്ടികാണിച്ചു ഹൈക്കോടതി ഡല്‍ഹി സര്‍ക്കാരിനെ വിമര്‍ശിച്ചത്. കേന്ദ്രം നാളിതുവരെ പതിനാറുകോടി വാക്സിന്‍ ഡോസ് വിതരണം ചെയ്ത് കഴിഞ്ഞു’.

‘ബ്രിട്ടനും ഇസ്രയേലും യഥാക്രമം അഞ്ചരകോടിയും ഒരുകോടിയും മാത്രമേ വിതരണം ചെയ്യാന്‍ കഴിഞ്ഞിട്ടുള്ളൂ. ദിനം പ്രതി മറ്റ് സംസ്ഥാനങ്ങളില്‍ ഉണ്ടാകുന്ന മരണ നിരക്ക് ചൂണ്ടികാട്ടി കേന്ദ്ര സര്‍ക്കാരിനെ പഴിക്കുന്ന സിപിഎം കേരളത്തില്‍ നാളിതുവരെ 5170 പേര്‍ കോവിഡ് മൂലം മരണപ്പെട്ടു എന്ന സത്യം എന്തിന് മറച്ചുവക്കണം? ഇന്നലെ മാത്രം കേരളത്തില്‍ മുപ്പത്തിരണ്ട് മരണം ഉണ്ടായി’.

‘കോണ്‍ഗ്രസ് കേന്ദ്രത്തിനെ എന്തിനും കുറ്റപ്പെടുത്തുന്ന പ്രവണത ഒട്ടും ശരിയല്ല. കോവാക്‌സിന് കേന്ദ്രം അനുമതി നല്‍കിയപ്പോള്‍ കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേഷും ശശി തരൂരും ശക്തമയി എതിര്‍ത്തു. അവരാണിപ്പോള്‍ കേന്ദ്രം വാക്സിന്‍ തരുന്നില്ല എന്ന ആവലതിയുമായി രംഗത്ത് വന്നിട്ടുള്ളത്. ‘

‘കോണ്‍ഗ്രസ്സും സിപിഎമ്മും കേന്ദ്രത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുന്നത് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി മാത്രമാണ്. ഈ ദുഷ്പ്രവണതകളില്‍ നിന്നും പിന്‍വാങ്ങി കേന്ദ്രത്തോടൊപ്പം നിന്ന് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുകയാണ് അവര്‍ ചെയ്യേണ്ടതെന്ന് ‘കുമ്മനം രാജശേഖരന്‍ ഫെയിസ്ബുക്ക് പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടു.

 

shortlink

Related Articles

Post Your Comments


Back to top button