COVID 19KeralaNattuvarthaLatest NewsNews

വാക്‌സിനേഷൻ കഴിഞ്ഞവർക്ക് കോവിഡ് ബാധിച്ചാല്‍ വീടുകളില്‍ തന്നെ ചികിത്സ; മുഖ്യമന്ത്രി

വാക്‌സിൻ എടുത്ത് കഴിഞ്ഞതിന് ശേഷം രോഗം ബാധിക്കുന്നവര്‍ പൊതുവേ വലിയ അപകടാവസ്ഥയിലേക്ക് നീങ്ങുന്നില്ല.

തിരുവനന്തപുരം: വാക്‌സിനേഷൻ കഴിഞ്ഞവർക്ക് കോവിഡ് ബാധിച്ചാല്‍ വീടുകളില്‍ തന്നെ ചികിത്സിക്കാമെന്ന് മുഖ്യമന്ത്രി. കോവിഡ് അവലോകന വാര്‍ത്താ സമ്മേളത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

വാക്‌സിൻ എടുത്ത് കഴിഞ്ഞതിന് ശേഷം രോഗം ബാധിക്കുന്നവര്‍ പൊതുവേ വലിയ അപകടാവസ്ഥയിലേക്ക് നീങ്ങുന്നില്ല. അതിനാല്‍ അത്തരം ആളുകളെ വീട്ടില്‍ തന്നെ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി ചികിത്സിച്ചാല്‍ മതിയാകും. അതേ പോലെ തന്നെ ഓക്‌സിജന്‍ ലെവല്‍ സാധാരണ നിലയിലുള്ളരെ കോവിഡ് ബാധിച്ചു എന്ന കാരണത്താൽ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട ആവശ്യമില്ല.

മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെങ്കില്‍ ഇത്തരം ആളുകളുടെ കാര്യത്തില്‍ ഒരു ശാസ്ത്രീയ മാനദണ്ഡം വേണ്ടിവരുമെന്നും അത് വിദഗ്ദ്ധ സമിതി തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം രോഗവ്യാപനം നേരിടുന്നതിന് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കേണ്ടതുണ്ടെന്നും നിലവിലുള്ള സൗകര്യങ്ങള്‍ ഇപ്പോഴത്തെ അവസ്ഥയെ നേരിടാന്‍ പര്യാപ്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം രോഗവ്യാപനം കൂടാനിടയുണ്ട് എന്നത് തന്നെയാണ് വിലയിരുത്തലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button