KeralaLatest NewsNews

ബിജെപിക്ക് ഒരു സീറ്റ് പോലും കേരളത്തിൽ ലഭിക്കില്ല, തുടര്‍ഭരണം ഉറപ്പിച്ച് എ വിജയരാഘവന്‍

കോഴിക്കോട് : സംസ്ഥാനത്ത് എല്‍ഡിഎഫിന് തുടര്‍ഭരണം ഉറപ്പിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. 90ന് മുകളില്‍ സീറ്റ് എല്‍ഡിഎഫിന് ലഭിക്കും. ബിജെപിക്ക് ഒരു സീറ്റും ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫിലെ രണ്ട് പ്രധാന ഘടകക്ഷികള്‍ എല്‍ഡിഎഫിലേക്ക് വന്നു. കേരള കോണ്‍ഗ്രസ് എമ്മും, എല്‍ജെഡിയും. ഇതോടെ യുഡിഎഫ് ദുര്‍ബലമായി. ഇതോടൊപ്പം സര്‍ക്കാറിന്‍റെ ഭരണമികവും കൂടിയാകുമ്പോൾ വിജയം സുനിശ്ചിതമാണെന്നും വിജയരാഘവന്‍ വ്യക്തമാക്കി.

Read Also  :  ബിജെപിക്ക് ഒരു സീറ്റ് പോലും കേരളത്തിൽ ലഭിക്കില്ല, തുടര്‍ഭരണം ഉറപ്പിച്ച് എ വിജയരാഘവന്‍

തെരഞ്ഞെടുപ്പിൽ യുഡിഎഫിന്‍റെയും ബിജെപിയുടെയും വോട്ട് ഷെയര്‍ കുറയും. ബിജെപിക്ക് ആറോളം മണ്ഡലങ്ങളില്‍ സാധ്യതയുണ്ട്. എന്നാൽ ഒരിടത്തും വിജയിക്കില്ല. ബിജെപി ജയിക്കാതിരിക്കാനുള്ള പരിശ്രമം എല്‍ഡിഎഫ് നടത്തിയിട്ടുണ്ടെന്നും വിജയരാഘവന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button