Latest NewsNewsInternational

വാങ്ങിയിട്ട് വെറും മൂന്ന് ദിവസം; വില 2.66 കോടി രൂപ; ആഢംബര കാർ കത്തി നശിച്ചു

വാഷിംഗ്ടൺ: മൂന്ന് ദിവസം മുൻപ് കോടികൾ മുടക്കി വാങ്ങിയ ആഢംബര കാർ കത്തി നശിച്ചു. അമേരിക്കയിലെ പെൻസിൽവാനിയയിലാണ് സംഭവം. മക്‌ലാരൻ 765 എൽടി ആഡംബര സ്‌പോർട്‌സ് കാറാണ് കത്തിനശിച്ചത്. മക്‌ലാരന്റെ ലിമിറ്റഡ് എഡിഷൻ മോഡലാണ് കത്തിയത്.

Read Also: സുരക്ഷാ ഭീഷണി; സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനാവാലയ്ക്ക് വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി കേന്ദ്രം

2.66 കോടി രൂപ മുടക്കിയാണ് കാർ വാങ്ങിയത്. 160 കിലോമീറ്റർ മാത്രമാണ് കാർ ആകെ ഓടിയത്. അപകട സമയം കാർ പെട്രോൾ പമ്പിലായിരുന്നു. കാറുടമ അബന്ധത്തിൽ എക്‌സ്‌ഹോസ്റ്റിലേക്ക് ഇന്ധനം ഒഴിച്ചതാണ് തീപിടുത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

രണ്ടു മണിക്കൂറിലധികം നേരം പരിശ്രമിച്ചതിന് ശേഷമാണ് തീ അണച്ചത്. ഭാഗ്യവശാൽ അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

Read Also: സ്പുട്‌നിക് വാക്‌സിൻ നൽകും; ഇന്ത്യയ്ക്ക് എല്ലാവിധ പിന്തുണയും ഉറപ്പ് നൽകി അയൽരാജ്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button