COVID 19Latest NewsNewsIndia

ആശുപത്രി കിടക്കയില്‍ സിഎ പരീക്ഷയ്ക്ക് പഠിക്കുന്ന കോവിഡ് രോഗി; വൈറലായി ചിത്രങ്ങള്‍

ഒഡിഷ: വിജയത്തിന്റെ ആത്യന്തിക താക്കോല്‍ എന്ന് പറയുന്നത് ആത്മസമര്‍പ്പണമാണ്. കോവിഡ് -19 വാര്‍ഡിലെ ആശുപത്രി കിടക്കയില്‍ നിന്ന് സിഎ പരീക്ഷയ്ക്ക് പഠിക്കുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ് (സിഎ) വിദ്യാര്‍ത്ഥിയുടെ ഫോട്ടോ ഇത്തരത്തില്‍ വൈറലാവുകയാണ്. ഒഡീഷയിലാണ് സംഭവം. വിജയ് കുളംഗെ ഐ.എ.എസ് ആണ് ട്വിറ്ററില്‍ വാര്‍ത്ത ചിത്ര സഹിതം ട്വിറ്ററില്‍ പങ്കുവെച്ചത്.

വിദ്യാര്‍ത്ഥിയുടെ തയ്യാറെടുപ്പിന് വിജയം നേര്‍ന്നു കൊണ്ട് നിരവധി പേരാണ് കമന്റുമായി രംഗത്തെത്തിയത്. അതേസമയം, ഗുരുതര രോഗികള്‍ ബെഡ് കിട്ടാതെയിരിക്കുമ്പോള്‍ ആരോഗ്യവാനായ ഒരാളെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തതിനെ ചിലര്‍ വിമര്‍ശിക്കുന്നുണ്ട്.

Read More: യുവാവിനായി ആശുപത്രി കിടക്ക വിട്ടുനല്‍കിയ 85കാരനായ ആർഎസ്എസ് സ്വയം സേവകൻ അന്തരിച്ചു

ബെര്‍ഹാംപൂരിലെ എം കെ സി ജി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സന്ദര്‍ശം നടത്തുന്നതിനിടെയാണ് ഗഞ്ചം ജില്ലയിലെ കലക്ടര്‍ ആയ കുളംഗെ ഈ ചിത്രമെടുത്തത്. രോഗിയുടെ കഠിനാധ്വാനത്തെയും ആത്മാര്‍പ്പണത്തെയും അദ്ദേഹവും പ്രശംസിച്ചു. ഈ രോഗിയെ ശ്രദ്ധിക്കുകയും അവന്റെ സമര്‍പ്പണം കാണുകയും ചെയ്തപ്പോള്‍, ഈ മഹാമാരിയാല്‍ പോലും പഠിക്കാനുള്ള അദ്ദേഹത്തിന്റെ സമര്‍പ്പണത്തെ അഭിനന്ദിക്കതിരിക്കാന്‍ കഴിഞ്ഞില്ല.

”വിജയം യാദൃശ്ചികമല്ല. ആത്മസമര്‍പ്പണം ആവശ്യമാണ്. ഞാന്‍ കോവിഡ് ആശുപത്രി സന്ദര്‍ശിച്ചു, ഈ വ്യക്തി സിഎ പരീക്ഷയ്ക്കായി തയ്യാറെടുക്കുകയായിരുന്നു. നിങ്ങളുടെ ഈ സമര്‍പ്പണം നിങ്ങളുടെ വേദന മറക്കാനിടയാക്കും. – അദ്ദേഹം കുറിച്ചു. ഫോട്ടോയില്‍, ടി-ഷര്‍ട്ടും ബോക്‌സറുകളും മാസ്‌കും ധരിച്ച സിഎ വിദ്യാര്‍ത്ഥിയേയും പിപിഇ കിറ്റുകള്‍ ധരിച്ച മൂന്ന് ആളുകളുമായി അദ്ദേഹം സംസാരിക്കുന്നതും കാണാം. ചിത്രത്തിന് 50000ത്തിലധികം ലൈക്കുകളും 7000ത്തിലധികം റീട്വീറ്റുകളും ലഭിച്ചു.

Read more: ലോക്ക് ഡൗണില്‍ കഷ്ടപ്പെടുന്നവർക്ക് ഭക്ഷണം എത്തിക്കണമെന്നാവശ്യപ്പെട്ട കുസുമം ജോസഫിനെതിരെ കേസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button