Latest NewsKeralaIndia

ഇന്ത്യയെ നാണം കെടുത്താൻ കേരള/ഡൽഹി സർക്കാരും മാധ്യമങ്ങളും ചെയ്യുന്നത് തുറന്നു കാട്ടി സിവി ആനന്ദബോസ്

'ഓക്സിജൻ എത്തിക്കുന്നതിൽ വീഴ്ചവരുത്തി എന്ന് കുപ്രചരണം നടത്തിയ ഡൽഹി മുഖ്യമന്ത്രി കെജ്രിവാളിനൊപ്പം ചേരുകയായിരുന്നു കേരള മുഖ്യമന്ത്രി പിണറായി വിജയനും കുറച്ചു ശുനക മാധ്യമങ്ങളും'

തിരുവനന്തപുരം: ഡൽഹി സർക്കാരിനെയും അതിനു കുടപിടിച്ച മാധ്യമങ്ങളെയും കേരള സർക്കാരിനെയും നിശിതമായി വിമർശിച്ച് സിവി ആനന്ദബോസ്. നരേന്ദ്രമോദി ഓക്സിജൻ എത്തിക്കുന്നതിൽ വീഴ്ചവരുത്തി എന്ന് കുപ്രചരണം നടത്തിയ ഡൽഹി മുഖ്യമന്ത്രി കെജ്രിവാളിനൊപ്പം ചേരുകയായിരുന്നു കേരള മുഖ്യമന്ത്രി പിണറായി വിജയനും കുറച്ചു ശുനക മാധ്യമങ്ങളും എന്ന് സിവി ആനന്ദബോസ് പറഞ്ഞു.

എന്നാൽ ഈ കുപ്രചാരണങ്ങൾക്കെല്ലാം കിട്ടിയ കനത്ത തിരിച്ചടിയാണ് ഡൽഹി ഹൈക്കോടതി കെജ്‌രിവാളിനെ നിർത്തി പൊരിച്ചതിലൂടെ ഇവർ നേരിട്ടതെന്നും ആനന്ദബോസ് പറയുന്നു. ഓക്സിജൻ കിട്ടാത്തതിന്റെ ഉത്തരവാദി ഡൽഹി മുഖ്യമന്ത്രി ആണെന്ന് കോടതി നിശിതമായി വിമർശിക്കുകയും ചൂണ്ടിക്കാട്ടുകയും ചെയ്തു. എന്നാൽ ഈ വിഷയത്തിൽ കേരള മുഖ്യനും മാധ്യമങ്ങൾക്കും മിണ്ടാട്ടമില്ല.

ഇന്ത്യയെ സ്ഥാനത്തും അസ്ഥാനത്തും എതിർക്കുകയും നാണം കെടുത്തുകയും ചെയ്യുന്ന വിദേശ മാധ്യമങ്ങളോടൊപ്പമാണ് കേരളത്തിലെ മാധ്യമങ്ങളും സർക്കാരും. എന്നാൽ ഈ വിദേശ മാധ്യമങ്ങൾ പറയുന്നത് ഇന്ത്യയിലെ ഹിന്ദുപേപ്പർ റിപ്പോർട്ട് ചെയ്യുന്നു എന്ന രീതിയിലാണ്. വാക്സിനേഷന്റെ കാര്യത്തിൽ ലോകത്തിൽ ഏറ്റവും വേഗത കാട്ടിയ രാജ്യം ഇന്ത്യയാണ്. വാക്സിനേഷൻ കിട്ടിയവരുടെ കണക്കു നോക്കിയാൽ ഇന്ത്യ ഏറ്റവും മുന്നിൽ ആണ്. ഇതിന്റെ കണക്കുകൾ നോക്കിയാൽ അറിയാം.

ഇന്ത്യയേക്കാൾ കൂടുതൽ ജനസംഖ്യ ഉള്ള ചൈനപോലും ഇന്ത്യയേക്കാൾ കുറവാണ് വാക്സിനേഷൻ നൽകിയത്.  കേരളം ഉൾപ്പെടെയുള്ള 8 സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ കോവിഡ് ഉള്ളത്. ഇതിൽ തന്നെ ഇന്ത്യയുടെ മുഖമായ ഡൽഹിയിലും സാമ്പത്തിക തലസ്ഥാനമായ മഹാരാഷ്ട്രയിലുമാണ് ഏറ്റവും കുറഞ്ഞ കോവിഡ് പ്രതിരോധവും പ്രവർത്തനങ്ങളും. ഇവിടെ തന്നെയാണ് ഏറ്റവും കൂടുതൽ മരണവും കൂടുതൽ കോവിഡ് രോഗികളും.

നരേന്ദ്ര മോദി എത്തിച്ച ഓക്സിജൻ പോലും കൈപ്പറ്റാൻ തയാറാവാതിരുന്ന കെജ്‌രിവാളിനെ പാടി പുകഴ്ത്തുകയായിരുന്നു കേരളത്തിൽ മാധ്യമങ്ങൾ. അതേപോലെ തന്നെ കേരളത്തിന്റെ കാര്യത്തിൽ  3 ലക്ഷം വാക്സിനുകൾ കേരള സർക്കാരിന്റെ കയ്യിൽ ഉണ്ടായിട്ടും വാക്സിൻ ഇല്ല എന്നായിരുന്നു ഇവരുടെ കുപ്രചരണം. മോദിക്കെതിരെ ജനങ്ങളെ തിരിച്ചു വിടാനായിരുന്നു ഇവരുടെ ശ്രമം. ആന വിരണ്ടേ ആന വിരണ്ടേ എന്ന് വിളിച്ചു കൂവി ഈ ബഹളത്തിനിടെ പോക്കറ്റടിക്കുന്ന നാട്ടുകള്ളന്മാരുടെ രീതിയാണ് കേരളത്തിനും മാധ്യമങ്ങൾക്കും.

നിങ്ങൾ കേരളത്തിലെ  മാധ്യമരംഗത്തെ മുതിർന്ന ആചാര്യന്മാരെ പോലും മറന്നു. വാർത്തകൾ വിറ്റു കീശ വീർപ്പിക്കുകയാണ് നിങ്ങൾ ചെയ്യുന്നത്. ചില കല്യാണാലോചനകൾ മുടക്കുന്ന അലവലാതികളുടെ സ്വഭാവമാണ് നിങ്ങൾക്ക് എന്നും സിവി ആനന്ദബോസ് വ്യക്തമാക്കി. ഇന്ത്യയെ നാണം കെടുത്തി മോദിയെ ലോകരാജ്യങ്ങൾക്ക് മുന്നിൽ തലകുനിപ്പിക്കാനായി ശ്രമിക്കുന്നവർ ആണ് ഇതൊക്കെ ചെയ്യുന്നതെന്നും ആനന്ദബോസ് തന്റെ വിഡിയോയിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button