KeralaLatest NewsNews

സ്വര്‍ണക്കടത്ത് കേന്ദ്രമായി കരിപ്പൂര്‍; 1.15 കോടി രൂപ വില വരുന്ന സ്വര്‍ണവുമായി മലപ്പുറം സ്വദേശി പിടിയില്‍

സലാമിന്റെ ബാഗേജില്‍ നിന്നാണ് 1568 ഗ്രാം സ്വര്‍ണം മിശ്രിതം പിടികൂടിയത്

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട തുടര്‍ക്കഥയാകുന്നു. വിപണിയില്‍ 1.15 കോടി രൂപ വില മതിക്കുന്ന സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കരിപ്പൂരില്‍ നിരവധിയാളുകളാണ് സ്വര്‍ണക്കടത്തിന് പിടിയിലാകുന്നത്.

Also Read: അന്താരാഷ്ട്ര നോബൽ സമ്മാനം വാങ്ങുന്ന തിരക്കിലായിരുന്നു അവർ, ഇന്നത്തെ അവസ്ഥ ഇപ്പോൾ എന്താണ്?: ടി ജി മോഹൻദാസ്

ദുബായിയില്‍ നിന്നെത്തിയ സ്‌പൈസ് ജെറ്റ് വിമാനത്തിലെ യാത്രക്കാരന്‍ മലപ്പുറം സ്വദേശി സലാമിന്റെ ബാഗേജില്‍ നിന്നാണ് 1568 ഗ്രാം സ്വര്‍ണം മിശ്രിതം പിടികൂടിയത്. ഇതേ വിമാനത്തിന്റെ ശുചിമുറിയില്‍ ഒളിപ്പിച്ച 1262 ഗ്രാം സ്വര്‍ണ മിശ്രിതവും പിടികൂടിയിട്ടുണ്ട്. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ പി. എ കിരണിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

shortlink

Related Articles

Post Your Comments

Related Articles


Back to top button