KeralaNattuvarthaLatest NewsNews

‘ആധുനിക ശ്മശാനം തയ്യാറാക്കിയെന്ന് മേയർ’, മൂക്കിൽ വെക്കാനുള്ള പഞ്ഞിയും കിട്ടുമോയെന്ന് പരിഹാസവുമായി ശ്രീജിത്ത് പണിക്കർ

കോവിഡ് വ്യാപനം രൂക്ഷമായിരിക്കുമ്പോൾ തിരുവനന്തപുരം ശാന്തികവാടത്തിൽ ആധുനിക ഗ്യാസ് ശ്മശാനം തയ്യാറാക്കിയിട്ടുണ്ടെന്ന് മേയർ.

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ശാന്തികവാടത്തിൽ ആധുനിക ഗ്യാസ് ശ്മശാനം തയ്യാറാക്കിയിട്ടുണ്ടെന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. മേയറുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയർന്നുവന്നത്. ഇതേത്തുടർന്ന് ആര്യ തന്റെ പോസ്റ്റ് പിൻവലിക്കുകയും ചെയ്തിരുന്നു. മേയറുടെ പോസ്റ്റിനെതിരെ പരിഹാസവുമായി എത്തിയിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ.

കോവിഡ് വ്യാപനം രൂക്ഷമായിരിക്കുമ്പോൾ തിരുവനന്തപുരം ശാന്തികവാടത്തിൽ ആധുനിക ഗ്യാസ് ശ്മശാനം തയ്യാറാക്കിയിട്ടുണ്ടെന്ന് മേയർ. ഇതിന് മറുപടിയായി മൂക്കിൽ വെക്കാൻ പഞ്ഞിയും കിട്ടുമോ എന്നാണ് ശ്രീജിത്തിന്റെ പരിഹാസം.

ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം.

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ശാന്തികവാടത്തിൽ ആധുനിക ഗ്യാസ് ശ്മശാനം തയ്യാറാക്കിയിട്ടുണ്ടെന്ന് മേയർ.
മൂക്കിൽ വെക്കാനുള്ള പഞ്ഞിയും കിട്ടുമോ?

shortlink

Related Articles

Post Your Comments

Related Articles


Back to top button