Latest NewsNewsInternationalFunny & Weird

സൈക്കിള്‍ സവാരിക്കിടെ മുന്നിലെത്തിയത് വമ്പന്‍ ചീങ്കണ്ണികള്‍- ഭയാനകമായ അനുഭവം പങ്കുവെച്ച് യുവതി

വനത്തിനുള്ളിലെ ഇടുങ്ങിയ വഴിയിലൂടെ സൈക്കിള്‍ സവാരി നടത്തുന്നതിനിടെ നേരിട്ട ഭയാനകമായ അനുഭവം പങ്കുവെച്ച് യുവതി. ഫ്‌ലോറിഡയിലെ നേപ്പിള്‍സിലുള്ള ബേര്‍ഡ് റൂക്കറി സാങ്ച്വറിയിലൂടെ സൈക്കിള്‍ സവാരി നടത്തുന്നതിനിടെയാണ് യുവതിക്ക് മുന്നില്‍ രണ്ട് വമ്പന്‍ ചീങ്കണ്ണികളെത്തിയത്. വനത്തിനുള്ളിലൂടെയുള്ള യാത്രകള്‍ എപ്പോഴും സാഹസികത നിറഞ്ഞതാണെന്നും മോശമായ കാലാവസ്ഥയും വന്യമൃഗങ്ങളുമൊക്കെ എപ്പോള്‍ വേണമെങ്കിലും അപകടം സൃഷ്ടിച്ചേക്കാമെന്നും ബ്രന്‍ഡ സ്റ്റെല്‍സര്‍ എന്ന യുവതിക്ക് അറിയാം.

READ MORE: 205 കിലോമീറ്റർ വേഗതയിൽ കാർ ഓടിച്ച് വീഡിയോ സോഷ്യൽ മീഡിയയിൽ ഇട്ട യുവാവിന് ശിക്ഷ വിധിച്ച് കോടതി

എന്നാല്‍ അപ്രതീക്ഷിതമായെത്തിയ അതിഥികളെ കണ്ട് ബ്രന്‍ഡ ശരിക്കും ഞെട്ടിയിരുന്നു. സൈക്കിള്‍ സവാരിക്കിടെ പരിസര പ്രദേശങ്ങളുടെ ദൃശ്യം പകര്‍ത്തുകയായിരുന്നു ബ്രന്‍ഡ. അപ്പോഴാണ് ചീങ്കണ്ണികളെ കണ്ടതും. ശരീരം പൂര്‍ണമായും കറുത്ത നിറത്തിലുള്ള രണ്ടെണ്ണം. അവ തൊട്ടടുത്തായിരുന്നതിനാല്‍ എന്ത് ചെയ്യണമെന്നറിയാതെ ആദ്യമൊന്ന് പകച്ചെങ്കിലും ബ്രന്‍ഡ ദൃശ്യം പകര്‍ത്തുന്നത് നിര്‍ത്തിയിരുന്നില്ല. അല്‍പസമയം നിന്ന ശേഷം ചീങ്കണ്ണികള്‍ സ്ഥലത്തു നിന്നും അടുത്തുള്ള ജലാശയത്തിലേക്ക് നീങ്ങുകയായിരുന്നു. താന്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ യുവതി സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തു. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയത്.

READ MORE: ഒരാഴ്ചത്തേക്ക് കൂടി സമ്പൂര്‍ണ അടച്ചിടല്‍; ലോക്ക്ഡൗണ്‍ നീട്ടിയതായി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍

ഇത്രയും അടുത്ത് ചീങ്കണ്ണണികളെത്തിയപ്പോള്‍ ദൃശ്യങ്ങള്‍ പകര്‍ത്താതെ അവിടെനിന്നും മാറുകയായിരുന്നു വേണ്ടത്. ഏറെ ഭയപ്പെടുത്തുന്ന ദൃശ്യങ്ങളാണ് ഇതെന്നും ഭാഗ്യംകൊണ്ട് മാത്രമാണ് ബ്രന്‍ഡ രക്ഷപ്പെട്ടതെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. അതേസമയം വനമേഖലകളിലെ നടപ്പാതയിലും മറ്റുമായി ചീങ്കണ്ണണികളെ കാണാറുണ്ടെങ്കിലും ഇവ പൊതുവെ അപകടകാരികളല്ലെന്ന് എക്കോളജി ആന്‍ഡ് എന്‍വയോണ്‍മെന്റ് സ്റ്റഡീസ് പ്രൊഫസറായ ഡോ. വിന്‍ എവര്‍ഹാം പറഞ്ഞു.

https://www.facebook.com/WFLANewsChannel8/videos/458448821908257

READ MORE: ചെന്നൈയുടെ വിജയക്കുതിപ്പിന് തടയിടാന്‍ മുംബൈ; ഫിറോസ് ഷാ കോട്‌ലയില്‍ ഇന്ന് ധോണിയും രോഹിത്തും നേര്‍ക്കുനേര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button