Latest NewsNewsIndia

‘വാക്‌സിന്‍ എടുക്കൂ, ജീവന്‍ രക്ഷിക്കൂ’; മാസ്‌ക് ധരിച്ച് ഗൂഗിള്‍ ഡൂഡിലിന്റെ ബോധവത്ക്കരണം

GOOGLE എന്നതിലെ അക്ഷരങ്ങളെല്ലാം മാസ്‌ക് ധരിച്ചാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബോധവത്ക്കരണവുമായി ഗൂഗിള്‍. മെയ് 1 ലോക തൊഴിലാളി ദിനമാണെങ്കിലും കോവിഡ് കാലത്ത് വാക്‌സിന്‍ സ്വീകരിക്കണമെന്ന സന്ദേശമാണ് ഗൂഗിള്‍ നല്‍കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളിലൊക്കെ തൊഴിലാളി ദിനത്തോട് അനുബന്ധിച്ച ഡൂഡിലുകളാണ് ഗൂഗിള്‍ അവതരിപ്പിച്ചിരുന്നത്.

Also Read: രവിചന്ദ്രന്‍ അശ്വിന്റെ കുടുംബത്തില്‍ 10 പേര്‍ക്ക് കോവിഡ്; രോഗബാധിതരായവരില്‍ നാല് കുട്ടികളും

GOOGLE എന്നതിലെ അക്ഷരങ്ങളെല്ലാം മാസ്‌ക് ധരിച്ചാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വാക്‌സിന്‍ എടുക്കൂ, മാസ്‌ക് ധരിക്കൂ, ജീവന്‍ രക്ഷിക്കൂ എന്നാണ് ഗൂഗിള്‍ ഡൂഡില്‍ നല്‍കുന്ന സന്ദേശം. അക്ഷരങ്ങളെല്ലാം വാക്‌സിന്‍ സ്വീകരിക്കുകയും സന്തോഷം പ്രകടിപ്പിക്കുകയും ചെയ്യുന്ന രീതിയിലുള്ള ആനിമേഷനാണ് ഡൂഡിലില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഗൂഗിളില്‍ ക്ലിക്ക് ചെയ്താല്‍ വാക്‌സിനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭ്യമാകുകയും ചെയ്യും.

ഇന്ന് മുതല്‍ രാജ്യത്ത് 18 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ വിതരണം ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് എല്ലാവരും വാക്‌സിന്‍ സ്വീകരിക്കണമെന്ന സന്ദേശം ഗൂഗിള്‍ പങ്കുവെച്ചിരിക്കുന്നത്. ഇന്ത്യയ്ക്ക് പുറമെ യുഎസ്, യുകെ, കാനഡ, പാകിസ്താന്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലും ഈ ഡൂഡില്‍ കാണാനാകും. അടുത്തിടെ ഇന്ത്യയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ഗൂഗിള്‍ അവതരിപ്പിച്ച ഡൂഡിലും ശ്രദ്ധേയമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button