Latest NewsKerala

ആർടിപിസിആർ: സർക്കാർ സ്വകാര്യ ലാബുകാരുമായി ഒത്തുകളിക്കുന്നു: കെ.സുരേന്ദ്രൻ

കേരളത്തിലെ ആർടിപിസിആർ ടെസ്റ്റിന്റെ നിരക്ക് 1700ൽ നിന്നും 500 ആക്കി കുറച്ചിട്ടും സ്വകാര്യലാബുകൾ അനുസരിക്കാത്തത് സർക്കാരിന്റെ അനാസ്ഥ

തിരുവനന്തപുരം: കേരളത്തിലെ ആർടിപിസിആർ ടെസ്റ്റിന്റെ നിരക്ക് 1700ൽ നിന്നും 500 ആക്കി കുറച്ചിട്ടും സ്വകാര്യലാബുകൾ അനുസരിക്കാത്തത് സർക്കാരിന്റെ അനാസ്ഥയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇത് സർക്കാരുമായുള്ള ഒത്തുകളിയുടെ ഭാ​ഗമാണ്.

മറ്റു സംസ്ഥാനങ്ങളേക്കാൾ മൂന്നിരട്ടി പണം സംസ്ഥാനത്തെ സ്വാകാര്യ ലാബുകൾക്ക് പിഴിഞ്ഞെടുക്കാനുള്ള അവസരമുണ്ടാക്കിയത് സർക്കാരായിരുന്നു. ബിജെപി ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളുടെയും ജനങ്ങളുടെയും ശക്തമായ എതിർപ്പ് ഉയർന്നതു കൊണ്ട് മാത്രമാണ് സർക്കാർ ആർടിപിസിആർ നിരക്ക് കുറയ്ക്കാൻ തയ്യാറായത്.

എന്നാൽ കുറച്ച നിരക്ക് നിലവിൽ വന്നിട്ടും ആദ്യത്തെ നിരക്കിൽ തന്നെ ടെസ്റ്റ് നടത്താനുള്ള ധാർഷ്ട്യം കാണിക്കുകയാണ് സ്വകാര്യലാബുകൾ. നിരക്ക് കുറയ്ക്കാത്ത ലാബുകൾക്കെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണം. കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ മുതലാളിമാരുടെ ഇം​ഗിതത്തിന് വഴങ്ങുന്നതിൽ നിന്നും പിണറായി സർക്കാർ പിൻമാറണം. ഇല്ലെങ്കിൽ ശക്തമായ സമരങ്ങൾ നടത്താൻ ബിജെപി നിർബന്ധിതമാവുമെന്നും കെ.സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button