Latest NewsNewsInternational

ഒറ്റ യാത്രക്കാരനുമായി വിമാനം പറന്നത് 4000 കിലോ മീറ്ററുകള്‍

ഒറ്റ യാത്രക്കാരനേയും കൊണ്ട് വിമാനം പറന്നത് 2,500 മൈല്‍ (4,000 കിലോമീറ്ററിലധികം). ഇസ്രായേലിന്റെ ദേശീയ വിമാനക്കമ്പനിയായ എല്‍ അല്‍ ടെല്‍ അവീവില്‍ നിന്ന് കാസബ്ലാങ്കയിലേക്കാണ് ബോയിംഗ് 737 ജെറ്റ് പറന്നത്. 160 ഓളം യാത്രക്കാര്‍ക്ക് സഞ്ചരിക്കാനുള്ള ബോയിംങ് ജെറ്റാണ് ഒരാളെ വെച്ചു കൊണ്ട് പറന്നത്. ഇദ്ദേഹത്തിന് വൈദ്യ സഹായം നല്‍കുന്നതിന് വേണ്ടിയാണ് വിമാനം പറന്നത്. ഇസ്രായേല്‍ ബിസിനസുകാരനാണ് യാത്രക്കാരന്‍.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഫ്‌ലൈറ്റ് എല്‍വൈ ടെല്‍ അവീവില്‍ നിന്നും 14:20ന് പുറപ്പെട്ട വിമാനം ക്യാസബ്ല്യാംകയില്‍ 17:22ന് ലാന്‍ഡ് ചെയ്തു. ആറു മണിക്കൂറിന് ശേഷം വിമാനം പുലര്‍ച്ചെ 3 മണിക്ക് മുമ്പ് ടെല്‍ അവീവില്‍ തിരിച്ചെത്തി. അഞ്ച് മണിക്കൂറാണ് തിരിച്ചുള്ള യാത്രയ്ക്ക് എടുത്തതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രാദേശിക ഏവിയേഷന്‍ റിപ്പോര്‍ട്ടര്‍ ഇറ്റായ് ബ്ലൂമെന്റല്‍ സംഭവത്തെ കുറിച്ച് വിവരിക്കുന്നത് ഇങ്ങനെ.

READ MORE: റെംഡിസിവിർ എന്ന പേരിൽ വ്യാജ മരുന്ന് വിൽപ്പന; രണ്ടു പേർ അറസ്റ്റിൽ

‘എല്‍.അല്‍ ഉടന്‍ തന്നെ ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തില്‍ നിന്ന് മൊറോക്കോയിലെ കാസബ്ലാങ്കയിലേക്ക് ആംബുലന്‍സ് ഫ്‌ളൈറ്റായി തിരിക്കുകയാണ്. മൊറോക്കോയില്‍ താമസിക്കുന്ന ഒരു ഇസ്രായേലി ബിസിനസുകാരനെ വൈദ്യചികിത്സയ്ക്കായി കൊണ്ടുവരുന്നതാണ്. വിമാനം ഇസ്രായേലിലേക്ക് രാത്രി തന്നെ മടങ്ങും.- ഇതായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ ട്വീറ്റ്.

മറ്റൊരു ട്വീറ്റില്‍, മഡാസിസ് മെഡിക്കല്‍ ഫ്‌ലൈറ്റ്‌സ് എന്ന കമ്പനിയാണ് ഫ്‌ലൈറ്റ് സംഘടിപ്പിച്ചതെന്നും അദ്ദേഹം പറയുന്നു ”തീവ്രപരിചരണ സംഘത്തെയും നൂതന മെഡിക്കല്‍ ഉപകരണങ്ങളെയും വഹിച്ചു കൊണ്ടാണ് യാത്ര. അസ്സുട്ട തീവ്രപരിചരണ മാനേജരും കമ്പനിയുടെ മെഡിക്കല്‍ ഡയറക്ടറുമായ ഡോ. ആമി മായോയാണ് മേല്‍നോട്ടം. അതേസമയം ട്വീറ്റിന് താഴെ വന്ന ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കുകയുമുണ്ടായി. യാത്രക്കാരനാണ് എല്ലാ ചെലവുകളും വഹിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

READ MORE: കോവിഡ് കാലത്ത് ഗ്യാസ് ശ്മശാനം തയ്യാറാക്കി ബേബി മേയർ;ആര്യയ്ക്ക് ബുദ്ധിയുണ്ട് പക്ഷെ വകതിരിവില്ലെന്ന് ആരോഗ്യപ്രവർത്തക

എല്ലാ വിമാന കമ്പനികള്‍ക്കും ഇത്തരം സൗകര്യം ഒരുക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞ ബ്ലൂമെന്റല്‍ മെഡിക്കല്‍ ഇന്റന്‍സീവ് കെയര്‍ ഫ്‌ലൈറ്റുകള്‍ക്ക് സാധാരണയായി രോഗി തന്നെയാണ് പണം മുടക്കേണ്ടതെന്ന് വ്യക്തമാക്കി. അതേസമയം മെഡിക്കല്‍ ഉപകരണങ്ങള്‍, ഒരു ആര്‍ടിഎ പൈലറ്റിനുള്ള പെര്‍മിറ്റ്, വായു മര്‍ദ്ദവുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങള്‍ എന്നിവ കാരണം എല്ലാ കമ്പനികള്‍ക്കും അല്ലെങ്കില്‍ വിമാനങ്ങള്‍ക്കും ഇത്തരത്തിലൊരു യാത്ര നടത്താന്‍ കഴിയില്ലെന്നും ട്വീറ്റുകള്‍ക്ക് മറുപടിയായി കുറിച്ചു.

shortlink

Post Your Comments


Back to top button