COVID 19KeralaLatest NewsNewsIndia

അർഹതപ്പെട്ട ഹോമിയോ ഡോക്ടർമാരെയും കോവിഡ് പ്രതിരോധത്തിൽ പങ്കുചേർക്കണമെന്ന ആവശ്യം ശക്തം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് തീവ്രവ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഹോമിയോ വിഭാഗത്തെ കൂടി ഉള്‍പ്പെടുത്തി ചികിത്സ പ്രോട്ടോക്കോള്‍ പുതുക്കണമെന്ന് ആവശ്യം. ക്വാറന്‍റൈനില്‍ ഉള്ളവരേയും നേരിയ രോഗലക്ഷണങ്ങള്‍ ഉള്ളവരെയും ചികിത്സിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കണമെന്നാണ് ഹോമിയോ ഡോക്ടര്‍മാരുടെ സംഘടന ആവശ്യപ്പെടുന്നത്.സുപ്രീം കോടതി ഉത്തരവുണ്ടായിട്ടും ഹോമിയോ ഡോക്ടര്‍മാരെ മാറ്റി നിര്‍ത്തുന്നത് നീതിനിഷേധമാണെന്നാണ് ഇവരുടെ പരാതി.

Also Read:12 മുതൽ 15 വയസ്സുവരെയുള്ളവരിൽ കോവിഡ് വാക്സിൻ ഉപയോഗിക്കാൻ അനുമതി തേടി ഫൈസർ

കൊവിഡ് തീവ്രവ്യാപനം സംസ്ഥാനത്ത് ശക്തമാകുന്പോള്‍,സന്നദ്ധരായ ഹോമിയോ ഡോക്ടര്‍മാരെ മാറ്റി നിര്‍ത്തുന്നതായാണ് ഇവരുടെ പരാതി.2020 ഡിസംബറില്‍ പ്രതിരോധത്തിനും, ഗുരുതരമല്ലാത്ത അവസ്ഥയിലുള്ള കൊവിഡ് രോഗികളെയും ചികിത്സിക്കാന്‍ ഹോമിയോ ഡോക്ടര്‍മാരെ അനുവദിക്കണമെന്ന് ആയുഷ് വകുപ്പിന് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇത് നടപ്പാക്കുന്നില്ലെന്നാണ് ഇവരുടെ പരാതി.

എല്ലാ പഞ്ചായത്തുകളിലും,മുനിസിപ്പാലിറ്റികളിലും ഹോമിയോ ഡിസ്പെന്‍സറികളുണ്ട്.സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലായി പതിനായിരത്തോളം ഹോമിയോ ഡോക്ടര്‍മാരും. എന്നാല്‍ ക്വാറന്‍റൈനില്‍ ഇരിക്കുന്നവരെ പോലും ചികിത്സിക്കാന്‍ ഇവര്‍ക്ക് അനുമതിയില്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button