KeralaLatest NewsNews

കഴക്കൂട്ടത്ത് ബിജെപി മൂന്നാമത്, തലസ്ഥാന ജില്ലയില്‍ ഇടത് മുന്നണിയുടെ തേരോട്ടം

ബിജെപിയുടെ സിറ്റിംഗ് സീ‌റ്റായ നേമത്ത് കുമ്മനം രാജശേഖരന്‍ 412 വോട്ടിന് മുന്നിലാണ്.

തിരുവനന്തപുരം: തലസ്ഥാന ജില്ലയില്‍ ഇടത് മുന്നണിയുടേ തേരോട്ടം. 2016 ല്‍ 14ല്‍ 10 സീ‌റ്റുകളും വിജയിച്ച്‌ കയറിയ എല്‍.ഡി.എഫ് ഇത്തവണയും ശക്തമായ മുന്നേറ്റം നടത്തുന്നു. ആദ്യ റൗണ്ട് ഫലങ്ങള്‍ പുറത്തു വരുമ്പോൾ പത്ത് സീ‌റ്റുകളില്‍ എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു. രണ്ടിടത്ത് യുഡിഎഫും ലീഡ് ചെയ്യുകയാണ്. നേമത്ത് എന്‍.ഡി.എയും.

ബിജെപിയുടെ സിറ്റിംഗ് സീ‌റ്റായ നേമത്ത് കുമ്മനം രാജശേഖരന്‍ 412 വോട്ടിന് മുന്നിലാണ്. ഇവിടെ കുമ്മനം ലീഡ് നില ഉയര്‍ത്തുകയാണ്. ബിജെപി അഭിമാന പോരാട്ടം നടത്തുന്ന കഴക്കൂട്ടത്ത് മന്ത്രി കടകംപള‌ളി സുരേന്ദ്രനാണ് മുന്നില്‍. ഇവിടെ ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ മൂന്നാമതാണ്. എസ്.എസ് ലാലാണ് രണ്ടാമത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button