KeralaLatest NewsNews

വട്ടിയൂര്‍ക്കാവില്‍ വി.വി രാജേഷ് മൂന്നാം സ്ഥാനത്തേക്ക്

തിരുവനന്തപുരം : വട്ടിയൂര്‍ക്കാവില്‍ ബിജെപി സ്ഥാനാര്‍ത്ഥി വി.വി രാജേഷ് മൂന്നാം സ്ഥാനത്ത്. ആയിരത്തിലേറെ വോട്ടുകൾക്കാണ് പിന്നിലായിരിക്കുന്നത്. എൽഡിഎഫ് സ്ഥാനാര്‍ത്ഥി വികെ പ്രശാന്ത് ആണ് ഇവിടെ മുന്നിലായിരിക്കുന്നത്.

തൃശൂരിൽ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി മുന്നിലായിരിക്കുകയാണ്. 300 വോട്ടിനാണ് തൃശൂരിൽ ലീഡ് ചെയ്യുന്നത്. കൊല്ലം ജില്ലയിലെ കുണ്ടറയിൽ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയെ യു ഡി എഫിന്റെ പി സി വിഷ്ണുനാഥ് പിന്നിലാക്കി ലീഡ് ചെയ്യുന്നു. 89 സീറ്റുകളിലാണ് എൽഡിഎഫ് ലീ‍ഡ് ചെയ്യുന്നത്. അതേസമയം, യുഡിഎഫ് 48 സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്. വട്ടിയൂർക്കാവിൽ എൽഡിഎഫ് സ്ഥാനാർഥി വി കെ പ്രശാന്ത് മുന്നിൽ. പൂഞ്ഞാറിൽ എൽ ഡി എഫ് മുന്നേറുന്നു. മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാർഥി മുന്നിൽ. കൊല്ലത്ത് യു ഡി എഫിന് ലീഡ്. ആറ്റിങ്ങൽ എൽ ഡി എഫിന് ലീഡ്. കോഴിക്കോട് നോർത്തിൽ എൽ ഡി എഫിന് ലീഡ്. കരുനാഗപ്പള്ളിയിൽ യു ഡി എഫ് മുന്നിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button