COVID 19Latest NewsNewsIndia

കോവിഡ് വ്യാപനം : രാജ്യത്ത് പ്രതിദിന രോ​ഗികളുടെ എണ്ണം നാല് ലക്ഷം കടന്നു

ന്യൂഡൽഹി : രാജ്യത്ത് പ്രതിദിന രോ​ഗികളുടെ എണ്ണം നാല് ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 4,01,933 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. രാജ്യത്ത് സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിക്കണമെന്ന് വിദേശരാജ്യങ്ങളിലുള്ള ആരോ​ഗ്യവിദ​ഗ്ധർ പോലും അഭിപ്രായപ്പെടുന്ന സ്ഥിതിയുമുണ്ട്.

Read Also : 91 ​ത​സ്​​തി​ക​ക​ളി​ല്‍ റി​ക്രൂ​ട്ട്​​മെന്‍റി​നാ​യി പു​തി​യ വി​ജ്ഞാ​പ​ന​മി​റ​ക്കി പി.​എ​സ്.​സി 

24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 3523 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 32,68,710 ആണ്. ഒമ്പത് ദിവസം കൊണ്ടാണ് പ്രതിദിന കൊവിഡ് നിരക്ക് മൂന്ന് ലക്ഷത്തിൽ നിന്ന് നാല് ലക്ഷമായത്. ഏപ്രിൽ മാസത്തിൽ മാത്രം 65 ലക്ഷം കൊവിഡ് കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button