KeralaNattuvarthaLatest NewsNews

നേമത്തെ യു.ഡി.എഫ് കരുത്തൻ മൂന്നാംസ്ഥാനത്ത്; ജനവിധിയിൽ പ്രതികരണമില്ലാതെ കെ.മുരളീധരൻ

ണ്ടാം സ്ഥാനത്തെത്തിയത് എന്‍.ഡിഎ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരനാണ്. തെരഞ്ഞെടുപ്പിൽ ജനഹിതം എതിരായ മുരളീധരന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

നേമത്ത് സ്ഥാനാർത്ഥി നിർണ്ണയത്തിലെ കടുത്ത ചർച്ചകൾക്ക് ശേഷം യു.ഡി.എഫ് അവതരിപ്പിച്ച കരുത്തനായിരുന്നു കെ.മുരളീധരൻ. നിലവിൽ എം.പി ആയിരുന്ന മുരളീധരൻ ആ സ്ഥാനം രാജി വെക്കാതെയാണ് നിയമസഭയിലേക്ക് മത്സരിക്കാൻ ഇറങ്ങിയത്. ഫലം വന്നപ്പോൾ മുന്നേറാന്‍ വന്ന കെ .മുരളീധരന്‍ മൂന്നാം സ്ഥാനത്താണ് എത്തിയത്. രണ്ടാം സ്ഥാനത്തെത്തിയത് എന്‍.ഡിഎ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരനാണ്. തെരഞ്ഞെടുപ്പിൽ ജനഹിതം എതിരായ മുരളീധരന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതേസമയം, ബി.ജെ.പിയുടെ ഏക സിറ്റിംഗ് സീറ്റായ നേമം മണ്ഡലം വി.ശിവൻകുട്ടിയിലൂടെ എല്‍.ഡി.എഫ് തിരികെ പിടിച്ചു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി. ശിവന്‍കുട്ടി 5750 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. നേമം നിലനിർത്തുക എന്നത് ബി.ജെ.പിയെ സംബന്ധിച്ചടുത്തോളം കടുത്ത വെല്ലുവിളിയായിരുന്നു. നേമത്ത് ഒത്തുകളി രാഷ്ട്രീയമാണ് ബി.ജെ.പി നടന്നതെന്ന് സ്ഥാനാർഥി കുമ്മനം രാജശേഖരന്‍ ആരോപിച്ചു. കെ. മുരളീധരൻ ആയിരുന്നു നേമത്തെ യു.ഡി.എഫ് സ്ഥാനാർഥി.

ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലത്തില്‍ യു.ഡി.എഫിന്റെ കെ. മുരളീധരനെയും, ബി.ജെ.പിയുടെ കുമ്മനം രാജശേഖരനെയും പരാജയപ്പെടുത്തിയാണ് ശിവന്‍കുട്ടി വിജയിച്ചത്. ബി.ജെ.പി യുടെ അക്കൗണ്ട് പൂട്ടിക്കാന്‍ ക്യാപ്റ്റന്‍ പറഞ്ഞപ്പോള്‍ അത് നടപ്പിലാക്കുകയാണ് താന്‍ ചെയ്തതെന്നും, പുലിയുമായി പ്രചാരണത്തിനിറങ്ങിയ കെ. മുരളീധരനെ അത് പൂച്ചയാണെന്ന് മനസ്സിലാക്കിക്കൊടുത്തു നേമത്തെ ജനങ്ങളെന്നും ശിവന്‍കുട്ടി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button