NattuvarthaLatest NewsNews

വയനാട്ടിൽ ഇന്ന് കോവിഡ് ബാധിച്ചവരുടെ എണ്ണം

വയനാട്: വയനാട് ജില്ലയില്‍ ഇന്ന് 769 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നു. 188 പേര്‍ കൊറോണ വൈറസ് രോഗത്തിൽ നിന്നും രോഗമുക്തി നേടി. 755 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. 10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 41841 ആയി ഉയർന്നു. 31295 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 9674 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 8871 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button