KeralaNattuvarthaLatest NewsNews

‘പാലക്കാടന്‍ മലവാഴ കടയോടെ പിഴുതെടുത്ത തൃത്താലയുടെ സ്വന്തം എം.ബി.രാജേഷിന് ആശംസകൾ’; പി.വി. അന്‍വര്‍

വോട്ടെണ്ണൽ കഴിയുന്നതിന് മുൻപു തന്നെ തൃത്താലയില്‍ തോല്‍വി സമ്മതിച്ച് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.ടി ബല്‍റാം രംഗത്തെത്തിയിരുന്നു

തൃത്താല നിയോജക മണ്ഡലത്തിൽ വിജയമുറപ്പിച്ച ഇടത് സ്ഥാനാര്‍ത്ഥി എം.ബി രാജേഷിന് അഭിനന്ദനങ്ങളുമായി പി.വി അന്‍വര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം അഭിനന്ദനങ്ങൾ അറിയിച്ചത്.

ഇതോടൊപ്പം എം.ബി രാജേഷിന്റെ എതിർ സ്ഥാനാർഥി ആയിരുന്ന യുഡിഎഫിലെ വി.ടി. ബല്‍റാമിനെതിരെ പരോക്ഷ പരിഹാസവും അന്‍വര്‍ ഉന്നയിച്ചു. തന്റെ വിജയത്തേക്കാള്‍ ആഗ്രഹിച്ച വിജയമാണെന്നും പാലക്കാടന്‍ മലവാഴ കടയോടെ പിഴുതെടുത്ത തൃത്താലയുടെ സ്വന്തം എം.ബി.ആറിനു ആശംസകളെന്നുമാണ് പി.വി. അന്‍വര്‍ കുറിച്ചത്.

വോട്ടെണ്ണൽ കഴിയുന്നതിന് മുൻപു തന്നെ തൃത്താലയില്‍ തോല്‍വി സമ്മതിച്ച് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.ടി ബല്‍റാം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പി.വി. അന്‍വറിന്റെ പ്രതികരണം. നേരത്തെ, ജനവിധി വിനയപുരസ്സരം അംഗീകരിക്കുന്നുവെന്നും, പുതിയ സര്‍ക്കാരിന് ആശംസകള്‍ എന്നുമാണ് വി.ടി. ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്.

എന്റെ വിജയത്തേക്കാൾ ആഗ്രഹിച്ച വിജയം..പാലക്കാടൻ മലവാഴ കടയോടെ പിഴുതെടുത്ത തൃത്താലയുടെ സ്വന്തം എം.ബി.ആറിനു ആശംസകൾ..❤️❤️❤️

Posted by PV ANVAR on Sunday, 2 May 2021

 

shortlink

Related Articles

Post Your Comments


Back to top button