KeralaLatest NewsNews

പാലക്കാടിന്റെ വികസനത്തിന് പിന്തുണ തേടി ശ്രീധരൻ സാറിനെ വിളിച്ചു; ഷാഫി പറമ്പിൽ

പാലക്കാട് : പാലക്കാട് വിജയത്തിൽ ജനങ്ങളോട് നന്ദി പറഞ്ഞ് ഷാഫി പറമ്പിൽ. നന്ദി വാക്കുകളിൽ ഒതുങ്ങില്ല. പ്രവർത്തനങ്ങളിലൂടെ താൻ ഇത് തെളിയിക്കുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

അതേസമയം, പാലക്കാടിന്റെ വികസനത്തിന് പിന്തുണ തേടി ബിജെപി സ്ഥാനാർത്ഥി മെട്രോമാൻ ഇ ശ്രീധരനെ വിളിച്ചതായി ഷാഫി പറമ്പിൽ പറഞ്ഞു. ഫലം ഏതാണ്ട് ഉറപ്പായ സമയത്താണ് എൽഡിഎഫ് സ്ഥാനാർത്ഥിയെയും ശ്രീധരൻ സാറിനെയും വിളിച്ചതെന്നും ഷാഫി പറമ്പിൽ പറഞ്ഞു. വികസനത്തിന്  പിന്തുണയുണ്ടാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയത്തിനു അതീതമായി നിൽക്കാമെന്ന് അവരും ഉറപ്പുനൽകിയിട്ടുണ്ടെന്നും ഷാഫി വ്യക്തമാക്കി.

3840 വോട്ടിനാണ് ഷാഫി പാലക്കാട് വിജയിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥി ഇ ശ്രീധരനാണ് രണ്ടാം സ്ഥാനത്ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button